Quantcast

'സുപ്രീംകോടതിയുടേത് ദളിതര്‍ക്കെതിരായ ജുഡീഷ്യല്‍ ആക്രമണം' ജിഗ്നേഷ് മേവാനി

MediaOne Logo

Muhsina

  • Published:

    3 Jun 2018 2:19 AM GMT

സുപ്രീംകോടതിയുടേത് ദളിതര്‍ക്കെതിരായ ജുഡീഷ്യല്‍ ആക്രമണം ജിഗ്നേഷ് മേവാനി
X

'സുപ്രീംകോടതിയുടേത് ദളിതര്‍ക്കെതിരായ ജുഡീഷ്യല്‍ ആക്രമണം' ജിഗ്നേഷ് മേവാനി

സുപ്രീംകോടതിയുടെ നിര്‍ദ്ദേശം രാജ്യത്തെ ദളിതര്‍ക്കെതിരായ ജുഡീഷ്യല്‍ ആക്രമണമാണെന്ന് ഗുജറാത്ത് എംഎല്‍എയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനി.

എസ്‍സി/എസ്ടി ആക്ട് ദുര്‍ബലപ്പെടുത്താനുള്ള സുപ്രീംകോടതിയുടെ നിര്‍ദ്ദേശം രാജ്യത്തെ ദളിതര്‍ക്കെതിരായ ജുഡീഷ്യല്‍ ആക്രമണമാണെന്ന് ഗുജറാത്ത് എംഎല്‍എയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനി.

എസ്‍സി/എസ്ടി നിയമത്തിലെ സുപ്രീം കോടതി വിധി ചർച്ച ചെയ്യുന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ''അട്രോസിറ്റി കേസില്‍ ബഹുമാനപ്പെട്ട സുപ്രീംകോടതി നടത്തിയ നിരീക്ഷണങ്ങള്‍ രാജ്യത്തെ ദളിതര്‍ക്കെതിരെ നടത്തിയ ജുഡീഷ്യല്‍ ആക്രമണമാണ്.'' മേവാനി തുറന്നടിച്ചു.

മാര്‍ച്ച് 20 നാണ് എസ്‍സി/എസ്ടി ആക്ട് ദുര്‍ബലപ്പെടുത്തി സുപ്രീംകോടതി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. സുപ്രീംകോടതി വിധി അനുസരിച്ച് എസ്‍സി/എസ്ടി ആക്ട് പ്രകാരം ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ അറസ്റ്റുചെയ്യുന്നതിനു മുമ്പായി ഡെപ്യൂട്ടി സൂപ്രണ്ട് റാങ്കിനു താഴെയല്ലാത്ത ഒരു ഉദ്യോഗസ്ഥന്റെ പ്രാഥമിക അന്വേഷണം അനിവാര്യമാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിനും തടസമില്ല.

ബന്ധപ്പെട്ട അധികാരികളുടെ അനുമതിയോടെ മാത്രമെ പട്ടികജാതി-പട്ടികവര്‍ഗ പീഡനനിരോധന നിയമമനുസരിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാവൂ എന്നും കോടതി നിര്‍ദേശിച്ചിരുന്നു. ബോംബെ ഹൈക്കോടതിയുടെ ഉത്തരവിനെതിരെ ഡോ. സുഭാഷ് കാശിനാഥ് മഹാജന്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ജസ്റ്റിസ് ആദര്‍ശ് ഗോയല്‍, യുയു ലളിത് എന്നിവരടങ്ങിയ ബെഞ്ചിന്റെ നിര്‍ദ്ദേശം.

TAGS :

Next Story