Quantcast

ഇന്ത്യയെ ആക്രമിച്ചാല്‍ തിരിച്ചടിക്കും; വെടിയുണ്ടകളുടെ എണ്ണം നോക്കില്ലെന്ന് രാജ്നാഥ്

MediaOne Logo

Alwyn

  • Published:

    4 Jun 2018 2:48 PM GMT

ഇന്ത്യയെ ആക്രമിച്ചാല്‍ തിരിച്ചടിക്കും; വെടിയുണ്ടകളുടെ എണ്ണം നോക്കില്ലെന്ന് രാജ്നാഥ്
X

ഇന്ത്യയെ ആക്രമിച്ചാല്‍ തിരിച്ചടിക്കും; വെടിയുണ്ടകളുടെ എണ്ണം നോക്കില്ലെന്ന് രാജ്നാഥ്

ഇന്ത്യ ഒരു രാജ്യത്തെയും ആദ്യം ആക്രമിക്കില്ലെന്നും എന്നാല്‍ ആക്രമിക്കപ്പെട്ടാല്‍ വെടിയുണ്ടകളുടെ എണ്ണം നോക്കിയായിരിക്കില്ല തിരിച്ചടിക്കുകയെന്നും രാജ്നാഥ് പറഞ്ഞു

പാകിസ്താന് കര്‍ശന താക്കീതുമായി ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ഇന്ത്യ ഒരു രാജ്യത്തെയും ആദ്യം ആക്രമിക്കില്ലെന്നും എന്നാല്‍ ആക്രമിക്കപ്പെട്ടാല്‍ വെടിയുണ്ടകളുടെ എണ്ണം നോക്കിയായിരിക്കില്ല തിരിച്ചടിക്കുകയെന്നും രാജ്നാഥ് പറഞ്ഞു. രാജസ്ഥാന്‍ അതിര്‍ത്തിയിലെ മുനബാവോ ബിഎസ്എഫ് ഔട്ട്‌പോസ്റ്റില്‍ സന്ദര്‍ശനം നടത്തിയശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വസുദേവ കുടുംബകം (ലോകം ഒരു കുടുംബം) എന്നതാണ് നമ്മുടെ സംസ്‌കാരം. നാം മറ്റുള്ളവരുടെ ഭൂമി കൈയേറാന്‍ ആഗ്രഹിക്കുന്നില്ല. നാം ആദ്യം വെടിയുതിര്‍ക്കില്ല. എന്നാല്‍ ആരെങ്കിലും ആക്രമിച്ചാല്‍ ട്രിഗര്‍ വലിച്ചശേഷം ബുള്ളറ്റുകളുടെ എണ്ണമെടുക്കാന്‍ നില്‍ക്കില്ല– രാജ്‌നാഥ് സിങ് പറഞ്ഞു. അതിര്‍ത്തിയിലുടനീളം ഫ്‌ളഡ്‌ലൈറ്റുകള്‍ സ്ഥാപിക്കുമെന്നും അതിര്‍ത്തി വേലിക്ക് സമാന്തരമായി റോഡ് നിര്‍മിക്കുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ സുരക്ഷാ സന്നാഹങ്ങള്‍ വിലയിരുത്തിയ ശേഷമാണ് ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന.

TAGS :

Next Story