Quantcast

നോട്ട് അസാധുവാക്കലിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം

MediaOne Logo

Khasida

  • Published:

    4 Jun 2018 7:57 PM GMT

നോട്ട് അസാധുവാക്കലിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം
X

നോട്ട് അസാധുവാക്കലിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം

ജനങ്ങള്‍ നോട്ട് പിന്‍വലിക്കല്‍ തീരുമാനത്തിന്റെ കൂടെയാണെന്നും പ്രതിപക്ഷ സമരം പരാജയപ്പെടുമെന്നും ബി.ജെ.പി

നോട്ട് അസാധവുക്കാലിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത പ്രതിഷേധ ദിനത്തില്‍ രാജ്യവാപകമായ സമരങ്ങള്‍ നടന്നു. ഓരോ പാര്‍ട്ടികളും പ്രത്യേകമാണ് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചത്. ഇടത് പാര്‍ട്ടികള്‍ മൂന്ന് സംസ്ഥാനങ്ങളില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഭാഗികമാണ്. പാര്‍ലമെന്‍റിലെ ഗാന്ധി പ്രതിമക്ക് മുന്നില്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ധര്‍ണ നടത്തി.

ബാംഗാളില്‍ ഇടത് പാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ വലിയ രീതിയില്‍ ഏശിയില്ല. തൃപുരയില്‍ ഭാഗികമായി ജനജിവിതം സതംഭിച്ചു. ബാക്കി സംസ്ഥാനങ്ങളില്‍ ഇടത് പാര്‍ട്ടികള്‍ സംയുക്തമായി ജനകീയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചു. ട്രേഡ് യൂണിയനുകളും ഇതില്‍ പങ്കാളികളായി. ബീഹാറില്‍ സിപിഐ(എം എല്‍) ട്രെയിനുകള്‍ ഉപരോധിച്ചു. രാജ്യ വ്യാപകമായി ജില്ലാ കേന്ദ്രങ്ങളില്‍ മാര്‍ച്ചുകളും, ധര്‍ണകളും സംഘടിപ്പിച്ചാണ് കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ പങ്കാളികളായത്.

പാര്‍മെന്‍റിന് മുന്നിലെ പ്രതിപക്ഷ പാര്‍ട്ടികളുടെ ധര്‍ണക്ക് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കി. സിപിഎം, ഡിഎംകെ, ആര്‍ജെഡി തുടങ്ങിയ പാര്‍ട്ടികള്‍ ഇതില്‍ അണിനിരന്നു. ഉത്തര്‍പ്രദേശില്‍ സമാജുവാദി പാര്‍ട്ടി റെയില്‍ ഉപരോധിച്ചപ്പോള്‍, ബിഎസ്പി ജില്ലാ കേന്ദ്രങ്ങളില്‍ ധര്‍ണകള്‍ സംഘടിപ്പിച്ചു.

പ്രതിഷേധ ദിനത്തില്‍ പങ്കാളികളാകില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന ബിജെഡി ഒഡിഷയില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു. സഖ്യകക്ഷിയായ ജെഡിയു പിന്‍മാറിയെങ്കിലും, ബീഹാറില്‍ ആര്‍ജെഡിയും പ്രതിഷേധത്തില്‍ പങ്കാളിയായി. ഇടതുപക്ഷത്തിന്‍റെ ഹര്‍ത്താലിനെ എതിര്‍ത്തെങ്കിലും, ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിഷേധ റാലികള്‍ സംഘടിപ്പിച്ചു.

ചെന്നൈയില്‍ നടന്ന പ്രതിഷേധ റാലിയില്‍ ഡിഎംകെ നേതാവ് സ്റ്റാലിന്‍ തന്നെ നേതൃത്വം നല്‍കി. അതേസമയം പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രക്ഷോഭങ്ങള്‍ക്ക് മറുപടിയായി ജനങ്ങള്‍ക്ക് റോസാപ്പൂക്കളും, മധുരവും നല്‍കി ബിജെപി രാജ്യവ്യാപകമായി ആഭാര്‍ ദിവസ് ആചരിച്ചു.

TAGS :

Next Story