Quantcast

സ്ത്രീധന പീഡനം: ഭാര്യയെയും മകളെയും യുവാവ് തീകൊളുത്തി കൊന്നു

MediaOne Logo

Sithara

  • Published:

    4 Jun 2018 3:31 PM IST

സ്ത്രീധന പീഡനം: ഭാര്യയെയും മകളെയും യുവാവ് തീകൊളുത്തി കൊന്നു
X

സ്ത്രീധന പീഡനം: ഭാര്യയെയും മകളെയും യുവാവ് തീകൊളുത്തി കൊന്നു

ആവശ്യപ്പെട്ട സ്ത്രീധനം കിട്ടിയില്ലെന്ന കാരണത്താല്‍ ഭാര്യയെയും മകളെയും യുവാവ് തീകൊളുത്തി കൊന്നു.

ആവശ്യപ്പെട്ട സ്ത്രീധനം കിട്ടിയില്ലെന്ന കാരണത്താല്‍ ഭാര്യയെയും മകളെയും യുവാവ് തീകൊളുത്തി കൊന്നു. ബിഹാറിലെ മുസഫര്‍പൂരിലാണ് സംഭവം. 35 വയസ്സുകാരിയായ മാധുരിദേവിയെയും ആറ് വയസ്സുകാരിയായ മകള്‍ അനന്യയെയുമാണ് ഗുലാബ് സിങ് കൊന്നത്.

ശനിയാഴ്ച രാത്രി മദ്യപിച്ചെത്തിയ ഗുലാബ് സിങ് മാധുരിദേവിയെ കട്ടിലില്‍ കെട്ടിയിട്ട് തീകൊളുത്തുകയായിരുന്നു. മകള്‍ പേടിച്ച് കരയാന്‍ തുടങ്ങിയപ്പോള്‍ അവളെയും തീയിലേക്ക് എറിഞ്ഞു. ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇരുവരും ഞായറാഴ്ച രാത്രിയാണ് മരിച്ചത്.

വിവാഹം കഴിഞ്ഞ് എട്ട് വര്‍ഷമായി ഭര്‍ത്താവ് തന്നെ സ്ത്രീധനത്തിന്‍റെ പേരില്‍ പീഡിപ്പിച്ചിരുന്നുവെന്ന് മാധുരിദേവി മരണമൊഴി നല്‍കി. അച്ഛനില്‍ നിന്നും 50000 രൂപ വാങ്ങിനല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പീഡനമെന്ന് മാധുരിദേവി പൊലീസിനോട് പറഞ്ഞു.

സംഭവത്തില്‍ ഗുലാബ് സിങിനും അയാളുടെ മാതാപിതാക്കള്‍ക്കും എതിരെ പൊലീസ് കേസെടുത്തു. സ്ത്രീധന പീഡനം, കൊലപാതകം എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. കേസെടുത്തതോടെ പ്രതികള്‍ ഒളിവില്‍ പോയി.

TAGS :

Next Story