Quantcast

ഇന്ത്യ ഹിന്ദുക്കളുടേതാണെന്നും മുസ്‍ലിംകള്‍ക്ക് അമ്പതിലേറെ രാഷ്ട്രങ്ങളുണ്ടെന്നും ശിവസേന

MediaOne Logo

admin

  • Published:

    5 Jun 2018 4:40 AM IST

ഇന്ത്യ  ഹിന്ദുക്കളുടേതാണെന്നും മുസ്‍ലിംകള്‍ക്ക് അമ്പതിലേറെ രാഷ്ട്രങ്ങളുണ്ടെന്നും ശിവസേന
X

ഇന്ത്യ ഹിന്ദുക്കളുടേതാണെന്നും മുസ്‍ലിംകള്‍ക്ക് അമ്പതിലേറെ രാഷ്ട്രങ്ങളുണ്ടെന്നും ശിവസേന

ഇന്ത്യ മറ്റുള്ളവരുടേതു കൂടിയാണെന്ന് ആര്‍എസ്എസ് തലവന്‍ പറയുന്നത്. എന്നാല്‍ ഇന്ത്യ ആദ്യം ഹിന്ദുക്കളുടെ രാജ്യമാണെന്നും പിന്നീടാണ് മറ്റുള്ളവരുടെ സ്ഥാനമെന്നുമാണ് ശിവസേന അധ്യക്ഷന്‍ പറയുന്നത്

ഇന്ത്യ ആദ്യം ഹിന്ദുക്കളുടെ രാഷ്ട്രമാണെന്നും പിന്നീടാണ് മറ്റുള്ളവര്‍ക്ക് സ്ഥാനമുള്ളതെന്നും ശിവസേന. കേന്ദ്രത്തില്‍ ഹിന്ദുവത അനുകൂല സര്‍ക്കാരുണ്ടായിട്ടും അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണവും കാശ്മീരി പണ്ഡിറ്റുകളുടെ തിരിച്ചുവരവും പരിഹാരമില്ലാതെ തുടരുകയാണെന്നും സേന മുഖപത്രമായ സാംനയിലെ മുഖപ്രസംഗം പറയുന്നു.

ഇന്ത്യ മറ്റുള്ളവരുടേതു കൂടിയാണെന്ന് ആര്‍എസ്എസ് തലവന്‍ പറയുന്നത്. എന്നാല്‍ ഇന്ത്യ ആദ്യം ഹിന്ദുക്കളുടെ രാജ്യമാണെന്നും പിന്നീടാണ് മറ്റുള്ളവരുടെ സ്ഥാനമെന്നുമാണ് ശിവസേന അധ്യക്ഷന്‍ പറയുന്നത്.മുസ്‍ലിംകള്‍ക്ക് 50ല്‍ അധികം രാഷ്ട്രങ്ങളുണ്ട്.

ക്രിസ്തുമത വിശ്വാസികള്‍ക്ക് അമേരിക്കയും യൂറോപ്പിലെ രാജ്യങ്ങളുമുണ്ട്. ബുദ്ധമതക്കാര്‍ക്ക് ചൈന, ജപ്പാന്‍, ശ്രീലങ്ക, മ്യാന്‍മാര്‍ എന്നീ രാജ്യങ്ങളുണ്ട്. ഹിന്ദുക്കള്‍ക്ക് ഇതല്ലാതെ മറ്റൊരു രാഷ്ട്രമില്ല.

TAGS :

Next Story