Quantcast

ജമ്മുകശ്മീര്‍ വഴി 12 ഭീകരര്‍ ഇന്ത്യയിലേക്ക് കടന്നതായി റിപ്പോര്‍ട്ടുകള്‍

MediaOne Logo

Jaisy

  • Published:

    4 Jun 2018 6:58 AM GMT

ജമ്മുകശ്മീര്‍ വഴി 12  ഭീകരര്‍ ഇന്ത്യയിലേക്ക് കടന്നതായി റിപ്പോര്‍ട്ടുകള്‍
X

ജമ്മുകശ്മീര്‍ വഴി 12 ഭീകരര്‍ ഇന്ത്യയിലേക്ക് കടന്നതായി റിപ്പോര്‍ട്ടുകള്‍

സൈന്യത്തോട് സജ്ജരായിരിക്കാന്‍ നിര്‍ദ്ദേശം നല്‍കി

ജമ്മുകശ്മീര്‍ വഴി 12 ജെയ്ഷെ ഇ മുഹമ്മദ് ഭീകരര്‍ ഇന്ത്യയിലേക്ക് കടന്നതായി റിപ്പോര്‍ട്ടുകള്‍. സൈന്യത്തോട് സജ്ജരായിരിക്കാന്‍ നിര്‍ദ്ദേശം നല്‍കി. മൂന്ന് ദിവസത്തേക്കാണ് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഡല്‍ഹി അടക്കമുള്ള നഗരങ്ങളില്‍ സുരക്ഷ ശക്തമാക്കും.

ശനിയാഴ്ച ബദര്‍ യുദ്ധത്തിന്റെ വാര്‍ഷികവും റമദാന്‍ നോമ്പിന്റെ 17ാം ദിനവുമാണ്. കഴിഞ്ഞ വര്‍ഷം ബദര്‍ യുദ്ധ വാര്‍ഷിക ദിനത്തില്‍ ഷോപ്പിയാനില്‍ ഭീകരര്‍ സൈനിക വാഹനം ലക്ഷ്യമാക്കി നടത്തിയ സ്ഫോടനത്തില്‍ ഒരു സൈനികന് പരിക്കേറ്റിരുന്നു. അതിനിടെ പുല്‍വാമയില്‍ ഭീകരര്‍ സിആര്‍പിഎഫ് ബങ്കര്‍ വാഹനത്തിന് നേരെ വെടിയുതിര്‍ത്തു. പ്രദേശത്ത് സൈന്യവും പൊലീസും തെരച്ചില്‍ തുടരുകയാണ്.

TAGS :

Next Story