പത്രപ്രവര്‍ത്തനത്തിന് തുടക്കമായത് മഹാഭാരത കാലത്ത്, നാരദന്‍ മികച്ച റിപ്പോര്‍ട്ടര്‍; വിവാദ പ്രസ്താവനയുമായി ബിജെപി മന്ത്രി

പത്രപ്രവര്‍ത്തനത്തിന് തുടക്കമായത് മഹാഭാരത കാലത്ത്, നാരദന്‍ മികച്ച റിപ്പോര്‍ട്ടര്‍; വിവാദ പ്രസ്താവനയുമായി ബിജെപി മന്ത്രി
ബുധനാഴ്ച മഥുരയില്‍ ഹിന്ദി ജേണലിസം ഡേയോടനുബന്ധിച്ച് നടത്തിയ ഒരു പരിപാടിയിലാണ് ഉപമുഖ്യമന്ത്രിയുടെ പരാമര്‍ശം
ത്രിപുര മുഖ്യമന്ത്രിക്ക് പിന്നാലെ മണ്ടത്തരവുമായി മറ്റൊരു ബിജെപി മന്ത്രി. ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രിയായ ദിനേശ് ശര്‍മ്മയാണ് ബിപ്ലബിന് പിന്‍ഗാമിയായിരിക്കുന്നത്. മഹാഭാരതകാലത്താണ് പത്രപ്രവര്‍ത്തനത്തിന് തുടക്കമായതെന്നാണ് ദിനേശ് ശര്‍മ്മയുടെ കണ്ടുപിടിത്തം. സംക്ഷിപ്തരൂപത്തില്‍ വിവരണം നല്‍കിയ നാരദനാണ് മികച്ച റിപ്പോര്‍ട്ടറെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബുധനാഴ്ച മഥുരയില്‍ ഹിന്ദി ജേണലിസം ഡേയോടനുബന്ധിച്ച് നടത്തിയ ഒരു പരിപാടിയിലാണ് ഉപമുഖ്യമന്ത്രിയുടെ പരാമര്‍ശം.

ജേണലിസവുമായി ബന്ധപ്പെട്ട പുരാണങ്ങളിലെ നിരവധി ഉദാഹരണങ്ങളും ഉപമുഖ്യമന്ത്രി ചടങ്ങില്‍ വിശദീകരിച്ചു. സഞ്ജയനാണ് അന്ധനായ ധൃതരാഷ്ട്രര്‍ക്ക് മഹാഭാരത യുദ്ധത്തെക്കുറിച്ച് വിശദീകരിച്ച് നല്‍കിയത്. ഇത് തന്നെയല്ലേ തത്സമയം സംപ്രേക്ഷണവുമെന്ന് ഉപമുഖ്യമന്ത്രി വ്യക്തമാക്കി. നാരദ മുനിയാണ് ആദ്യത്തെ ഗൂഗിളെന്നും നാരായണ മന്ത്രവുമായി അദ്ദേഹം ഒരിടത്തും നിന്നും മറ്റൊരിടത്തേക്ക് സന്ദേശങ്ങള്‍ കൈമാറിയിരുന്നതായും ശര്‍മ്മ പറഞ്ഞു.
Adjust Story Font
16

