Quantcast

കര്‍ണാടകയില്‍ സ്കൂള്‍ ഭൂമി ഏറ്റെടുക്കാന്‍ വന്ന പട്ടാളക്കാര്‍ക്ക് നേരെ വിദ്യാര്‍ഥി പ്രതിഷേധം

MediaOne Logo

Subin

  • Published:

    4 Jun 2018 10:32 AM GMT

കര്‍ണാടകയില്‍ സ്കൂള്‍ ഭൂമി ഏറ്റെടുക്കാന്‍ വന്ന പട്ടാളക്കാര്‍ക്ക് നേരെ വിദ്യാര്‍ഥി പ്രതിഷേധം
X

കര്‍ണാടകയില്‍ സ്കൂള്‍ ഭൂമി ഏറ്റെടുക്കാന്‍ വന്ന പട്ടാളക്കാര്‍ക്ക് നേരെ വിദ്യാര്‍ഥി പ്രതിഷേധം

സ്കൂള്‍ ഒഴിപ്പിക്കാനായി ആളുകളെത്തിയപ്പോള്‍ കുട്ടികളെ അധ്യാപകര്‍ ക്ലാസുകളില്‍ അടച്ചും പിന്നീട് സ്കൂളിന് മുന്നില്‍ കുത്തിയിരുന്നും കുട്ടികള്‍ പ്രതിഷേധിച്ചു.

കര്‍ണാടകയില്‍ സ്കൂള്‍ ഭൂമി ഏറ്റെടുക്കാന്‍ വന്ന പട്ടാളക്കാര്‍ക്ക് നേരെ വിദ്യാര്‍ഥികളുടെ പ്രതിഷേധം. മിലിറ്റിറിയുടെ ഭൂമിയാണെന്ന വാദവുമായി എത്തിയവര്‍ക്ക് നേരെയാണ് പ്രതിഷേധം. സര്‍ക്കാര്‍ സ്കൂളുകള്‍ പൊളിച്ചു നീക്കി സ്ഥലം ഏറ്റെടുക്കാനാണ് സൈനികര്‍‍ ശ്രമിച്ചത്.

കേരളത്തില്‍ നഷ്ടത്തിന്‍റെ പേരില്‍ മാനേജ്മെന്‍റുകളാണ് സ്കൂളുകള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതെങ്കില്‍ കര്‍ണാടകയില്‍ സൈന്യത്തിന്‍റെ ഭാഗത്ത് നിന്നാണ് നടപടി. സൈനീക ഭൂമി പിടിച്ചെടുത്തുവെന്നാരോപിച്ച് നാല് സ്കൂളുകളാണ് ഇവിടെ അടച്ച്പൂട്ടല്‍ ഭീഷണിയിലുള്ളത്.

കര്‍ണ്ണാടക മറ്റാദഹള്ളിയിലെ നാല് സ്കൂളുകളാണ് സൈന്യം പൊളിച്ച് മാറ്റി ഭൂമി ഏറ്റെടുക്കാന്‍ ശ്രമിച്ചത്. സൈനിക ഭൂമിയിലാണ് സ്കൂള്‍ പണിതതെന്നും ഇത് തിരികെ പിടിക്കുകയാണെന്നും കാണിച്ച് സ്കൂളിന് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇതിനെതിരെ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ഭാഗത്ത് നിന്ന് ശക്തമായ പ്രതിരോധമാണ് ഉണ്ടായത്. രണ്ട് മണിക്കൂര്‍ സമയത്തിനുളളില്‍ സ്കൂള്‍ പൊളിക്കുമെന്ന് പറഞ്ഞ ഉദ്യോഗസ്ഥര്‍ക്ക് നേരെ കുട്ടികളുടെ ഭാഗത്ത് നിന്ന് ശക്തമായി പ്രതിഷേധമാണ് ഉണ്ടായത്.

സ്കൂള്‍ ഒഴിപ്പിക്കാനായി ആളുകളെത്തിയപ്പോള്‍ കുട്ടികളെ അധ്യാപകര്‍ ക്ലാസുകളില്‍ അടച്ചും പിന്നീട് സ്കൂളിന് മുന്നില്‍ കുത്തിയിരുന്നും കുട്ടികള്‍ പ്രതിഷേധിച്ചു. പ്രശ്നത്തിന് പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് വിദ്യാഭ്യാസ വകുപ്പ്. എന്നാല്‍ വിഷയത്തെക്കുറിച്ച് പ്രതികരിക്കാന്‍ സൈനിക കേന്ദ്രങ്ങള്‍ ഇതുവരെ തയ്യാറായിട്ടില്ല.

TAGS :

Next Story