Quantcast

‘പാകിസ്‍താന്‍ നരകമല്ല’; നടി രമ്യയ്‌ക്കെതിരെ രാജ്യദ്രോഹ കേസെടുക്കണമെന്ന് ആവശ്യം

MediaOne Logo

Ubaid

  • Published:

    5 Jun 2018 9:13 AM GMT

‘പാകിസ്‍താന്‍ നരകമല്ല’; നടി രമ്യയ്‌ക്കെതിരെ രാജ്യദ്രോഹ കേസെടുക്കണമെന്ന് ആവശ്യം
X

‘പാകിസ്‍താന്‍ നരകമല്ല’; നടി രമ്യയ്‌ക്കെതിരെ രാജ്യദ്രോഹ കേസെടുക്കണമെന്ന് ആവശ്യം

പ്രസ്താവനയുടെ പേരില്‍ രമ്യയെ ദേശദ്രോഹി എന്നു മുദ്രകുത്തി ഹിന്ദുത്വവാദികള്‍ ആക്രമിക്കുകയായിരുന്നു. കര്‍ണാടകയിലെ മഡികേരിയില്‍ രമ്യയ്‌ക്കെതിരെ ഒരു അഭിഭാഷകന്‍ രാജ്യദ്രോഹക്കേസ് ഫയല്‍ ചെയ്യുകയും ചെയ്തു.

പാകിസ്‍താന്‍ നരകമല്ലെന്നും പാകിസ്താനികള്‍ നമ്മെപ്പോലുള്ളവരാണെന്നും പറഞ്ഞ കന്നഡ നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ രമ്യക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യം. ‘ പാകിസ്ഥാന്‍ നരകമല്ല. അവിടുത്തെ ജനത നമ്മളെപ്പോലെ തന്നെയാണ്. അവര്‍ ഞങ്ങളെ നന്നായി സ്വീകരിച്ചു.’ എന്നായിരുന്നു രമ്യയുടെ പ്രതികരണം. സാര്‍ക് സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ നടി പാകിസ്താനിലെ ജനങ്ങള്‍ വളരെ മാന്യമായാണ് തന്നോട് പെരുമാറിയതെന്ന് പറഞ്ഞത്. 'പാകിസ്താന്‍ നരകമല്ല. നമ്മെപ്പോലുള്ളവരാണ് അവിടെയുമുള്ളത്.' രമ്യ പറഞ്ഞു.

ഈ പ്രസ്താവനയുടെ പേരില്‍ രമ്യയെ ദേശദ്രോഹി എന്നു മുദ്രകുത്തി ഹിന്ദുത്വവാദികള്‍ ആക്രമിക്കുകയായിരുന്നു. കര്‍ണാടകയിലെ മഡികേരിയില്‍ രമ്യയ്‌ക്കെതിരെ ഒരു അഭിഭാഷകന്‍ രാജ്യദ്രോഹക്കേസ് ഫയല്‍ ചെയ്യുകയും ചെയ്തു. പ്രസ്താവന ദേശവിരുദ്ധമാണെന്ന് കാണിച്ച് അഭിഭാഷകനായ വിത്തല്‍ ഗൗഡ മടിക്കേരി കോടതിയില്‍ രമ്യക്കെതിരെ ഹരജി നല്‍കുകയായിരുന്നു. ബംഗളുരുവില്‍ നിന്ന് 270 കിലോമീറ്റര്‍ അകലെ ഉത്തര കര്‍ണാടകയിലാണ് മടിക്കേരി. പാകിസ്ഥാനെ പ്രകീര്‍ത്തിക്കുന്ന രമ്യയുടെ പ്രസ്താവന തന്നെ ഞെട്ടിച്ചു കളഞ്ഞുവെന്ന് ഗൗഡ പറഞ്ഞു. കേസ് ശനിയാഴ്ച കോടതി വാദത്തിനെടുക്കും.

2011 മുതല്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്ന രമ്യ രമ്യ മുന്‍ എം.എല്‍.എ കൂടിയാണ്.

TAGS :

Next Story