പൂജാരിയായ യോഗി ആദിത്യനാഥ് എങ്ങനെ മുഖ്യമന്ത്രിയോളം വളര്‍ന്നു? ഒരു വീഡിയോ കാണാം

- Published:
5 Jun 2018 1:20 PM IST

പൂജാരിയായ യോഗി ആദിത്യനാഥ് എങ്ങനെ മുഖ്യമന്ത്രിയോളം വളര്‍ന്നു? ഒരു വീഡിയോ കാണാം
എങ്ങനെയാണ് യോഗി ആദിത്യനാഥ് മുഖ്യമന്ത്രി പദത്തിലെത്തിയതെന്ന് ഒരു വീഡിയോയിലൂടെ കാണിക്കുകയാണ് രാജീവ് യാദവ്, ഷാനവാസ് ആലം, ലക്ഷ്മണ്‍ പ്രസാദ് എന്നിവര്‍
കടുത്ത വിദ്വേഷ പ്രസംഗങ്ങളിലൂടെയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി നിയമിതനായ യോഗി ആദിത്യനാഥ് രാഷ്ടീയത്തിലെത്തുന്നത്. യു.പി പിടിക്കാന്‍ ബി.ജെ.പിക്ക് വേണ്ടതും ഇത്തരം വര്‍ഗീയ പ്രാസംഗികന്മാരെയായിരുന്നു. എങ്ങനെയാണ് യോഗി ആദിത്യനാഥ് മുഖ്യമന്ത്രി പദത്തിലെത്തിയതെന്ന് ഒരു ഡോക്യുമെന്ററി വീഡിയോയിലൂടെ കാണിക്കുകയാണ് രാജീവ് യാദവ്, ഷാനവാസ് ആലം, ലക്ഷ്മണ്‍ പ്രസാദ് എന്നിവര്‍. 2011ലാണ് ഈ ഡോക്യുമെന്ററി പുറത്തിറങ്ങിയത്.
ഒരു ഹിന്ദു കൊല്ലപ്പെട്ടാല്‍ നീതിക്കായി ഞങ്ങള്‍ നിയമപാലകരെ സമീപിക്കില്ല, മറിച്ച് 10 പേരെ കൊലപ്പെടുത്തിയാവും പകരം ചോദിക്കുകയെന്നും മറ്റു മതക്കാരുടെ ഒരാഘോഷവും ഖൊരക്പൂരില്‍ നടത്താന്‍ സമ്മതിക്കില്ലെന്നും പറയുന്ന യോഗിയുടെ ഭീഷണിയോടെയാണ് ഡോക്യുമെന്ററി ആരംഭിക്കുന്നത്.
തന്റെ ആശയപ്രചാരണത്തിന് അദ്ദേഹം രൂപം നല്‍കിയ ഹിന്ദു യുവവാഹിനി എന്ന സംഘടനയെക്കുറിച്ചും അതിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഡോക്യുമെന്ററിയില്‍ പറയുന്നു. മുസ്ലിം സ്ത്രീകളുടെ മൃതദേഹത്തെ ഭോഗിക്കണമെന്ന് ഈ സംഘടനയുടെ യോഗത്തില്‍ വെച്ചാണ് അദ്ദേഹം പറയുന്നത്. ഗുജറാത്തിലെ വര്‍ഗീയ കലാപത്തെ പലവട്ടം മഹത്വവത്കരിക്കുന്ന പ്രസംഗവും ഡോക്യുമെന്ററിയിലുണ്ട്.
Adjust Story Font
16
