Quantcast

'മേക്ക് ഇന്‍ ഇന്ത്യയല്ല; ഫേക്ക് ഇന്‍ ഇന്ത്യ' മോദിക്കെതിരെ വീണ്ടും രാഹുല്‍ ഗാന്ധി

MediaOne Logo

Muhsina

  • Published:

    5 Jun 2018 3:44 PM IST

മേക്ക് ഇന്‍ ഇന്ത്യയല്ല; ഫേക്ക് ഇന്‍ ഇന്ത്യ മോദിക്കെതിരെ വീണ്ടും രാഹുല്‍ ഗാന്ധി
X

'മേക്ക് ഇന്‍ ഇന്ത്യയല്ല; ഫേക്ക് ഇന്‍ ഇന്ത്യ' മോദിക്കെതിരെ വീണ്ടും രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമര്‍ശവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും രംഗത്ത്. മോദിയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്കെതിരെയാണ് രാഹുലിന്റെ വിമര്‍ശം. മോദിയുടേത്..

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമര്‍ശവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും രംഗത്ത്. മോദിയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്കെതിരെയാണ് രാഹുലിന്റെ വിമര്‍ശം. മോദിയുടേത് 'മേക്ക് ഇന്‍ ഇന്ത്യ'യല്ല 'ഫേക്ക് ഇന്‍ ഇന്ത്യ'യാണെന്ന് രാഹുല്‍ തുറന്നടിച്ചു. തന്റെ ട്വിറ്റര്‍ അക്കൌണ്ടിലൂടെയാണ് രാഹുല്‍ മേക്ക് ഇന്‍ ഇന്ത്യക്കെതിരെ രംഗത്ത് വന്നത്.

ഇന്ത്യന്‍ കമ്പനികളുടെ പുതിയ പ്രഖ്യാപനങ്ങള്‍ പ്രകാരമുള്ള നിക്ഷേപം, കഴിഞ്ഞ 13 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയെന്നാണ് സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ എക്കണോമി പുറത്തുവിട്ടിരിക്കുന്ന കണക്ക്. ഇത് പ്രകാരം ഡിസംബര്‍ ആദ്യപാദത്തില്‍ 77000 കോടിയാണ് നിക്ഷേപം. ഈ വാര്‍ത്ത ഷെയര്‍ ചെയ്തുകൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ പരിഹാസം.

''സുഹൃത്തുക്കളെ, ഫേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ പുതിയ അപ്‌ഡേഷന്‍ വന്നിട്ടുണ്ട്. ഇക്കാലമത്രയും കാണാത്ത രീതിയിലുള്ള നിക്ഷേപമാണ് കേന്ദ്രസര്‍ക്കാര്‍ തന്നെ പുറത്തുവിട്ട കണക്കില്‍ പറയുന്നത്.'' രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

Guys a quick update on the Fake in India program.#FakeinIndiahttps://t.co/37SojCnXpM

— Office of RG (@OfficeOfRG) January 4, 2018

TAGS :

Next Story