Quantcast

പ്രധാനമന്ത്രി വ്യക്തിപരമായി ആക്രമിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി

MediaOne Logo

Jaisy

  • Published:

    5 Jun 2018 10:28 PM IST

പ്രധാനമന്ത്രി വ്യക്തിപരമായി ആക്രമിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി
X

പ്രധാനമന്ത്രി വ്യക്തിപരമായി ആക്രമിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി

രാജ്യത്തെ പ്രശ്നങ്ങളില്‍ മോദിക്ക് മറുപടിയില്ല

കർണാടകയിൽ ബിജെപി പരിഭ്രാന്തിയിലാണെന്നു കോൺഗ്രസ്‌ അധ്യക്ഷൻ രാഹുൽ ഗാന്ധി. കന്നഡിഗരുടെ പ്രശ്നങ്ങൾ അഭിസംബോധന ചെയ്യാതെ നരേന്ദ്രമോഡി തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ്. കന്നഡിഗരുടെ ഭാഷക്കും സംസ്കാരത്തിനും എതിരായ ആർ എസ് എസിന്റെ കടന്നു കയറ്റം കന്നഡിഗർ ജനവിധിയിലൂടെ ചെറുക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

കർണാടക തെരഞ്ഞെടുപ്പ് രാഹുൽ ഗാന്ധിയുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പല്ല കന്നഡിഗരുടെ ഭാവി നിർണയിക്കുന്ന തെരഞ്ഞെടുപ്പ് ആണെന്നും കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു. മാധ്യമ പ്രവർത്തകരുടെ എല്ലാ ചോദ്യങ്ങൾക്കും ക്ഷമയോടെ മറുപടി നൽകിയാണ് രാഹുല്‍ വാർത്ത സമ്മേളനം നടത്തിയത്. ദളിതർക്കും സ്ത്രീകൾക്കും എതിരായ അതിക്രമങ്ങൾ രാഷ്ട്രീയവത്കരിക്കുന്നുവെന്ന മോദിയുടെ ആരോപണത്തിനും കോണ്‍ഗ്രസ് അധ്യക്ഷന്‍ മറുപടി നല്കി.

ബിജെപി പരിഭ്രാന്തിയിലാണെന്നതിനുള്ള തെളിവാണ് 22 കേന്ദ്രമന്ത്രിമാര്‍ കര്‍ണാടകയില്‍ പ്രചാരണം നടത്തുന്നത്.മികച്ച ഭൂരിപക്ഷവുമായി കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്നും രാഹുൽ പ്രതീക്ഷ പ്രകടിപ്പിച്ചു.

TAGS :

Next Story