Quantcast

അമ്മയെ വിളിച്ച് കരഞ്ഞ കുഞ്ഞിനെ പിതാവ് കനാലിലെറിഞ്ഞു കൊന്നു

MediaOne Logo

Jaisy

  • Published:

    5 Jun 2018 9:32 AM IST

അമ്മയെ വിളിച്ച് കരഞ്ഞ കുഞ്ഞിനെ പിതാവ് കനാലിലെറിഞ്ഞു കൊന്നു
X

അമ്മയെ വിളിച്ച് കരഞ്ഞ കുഞ്ഞിനെ പിതാവ് കനാലിലെറിഞ്ഞു കൊന്നു

ഞായറാഴ്ച ഡല്‍ഹിയിലാണ് സംഭവം നടന്നത്

അമ്മയെ ആവശ്യപ്പെട്ട് കരഞ്ഞ കുഞ്ഞിനെ പിതാവ് ആഗ്ര കനാലിലെറിഞ്ഞു കൊന്നു. ഞായറാഴ്ച ഡല്‍ഹിയിലാണ് സംഭവം. മുപ്പത്തിയൊന്നുകാരനായ സഞ്ജയ് ആള്‍വിയാണ് മദ്യലഹരിയില്‍ സ്വന്തം കുഞ്ഞിനെ കനാലിലെറിഞ്ഞത്.

ആറ് വയസുകാരനായ മകനെയും കൊണ്ട് കാദര്‍ പുലിയിലെത്തിയ സഞ്ജയ് മകന്‍ കരഞ്ഞപ്പോള്‍ കുട്ടിയെ എടുത്ത് കനാലിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതു കണ്ട വഴിയാത്രക്കാര്‍ ഉടനെ തന്നെ പൊലീസിനെ വിവരമറിയിച്ചു. സ്ഥലത്തെ മുങ്ങല്‍ വിദഗ്ദ്ധരും അഗ്നിശമന സേനാംഗങ്ങളും മറ്റ് രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് പുലരും വരെ തെരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തിങ്കളാഴ്ച ഉച്ചയോടെ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഓട്ടോറിക്ഷാ ഡ്രൈവറാണ് ഇയാള്‍.

TAGS :

Next Story