Quantcast

കര്‍ണാടകയില്‍ ബിജെപിക്ക് തിരിച്ചടി; മുന്‍മന്ത്രിയും അനുയായികളും പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു

MediaOne Logo

Sithara

  • Published:

    6 Jun 2018 12:10 AM GMT

കര്‍ണാടകയില്‍ ബിജെപിക്ക് തിരിച്ചടി; മുന്‍മന്ത്രിയും അനുയായികളും പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു
X

കര്‍ണാടകയില്‍ ബിജെപിക്ക് തിരിച്ചടി; മുന്‍മന്ത്രിയും അനുയായികളും പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ മുന്‍മന്ത്രി പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത് ബിജെപിക്ക് തിരിച്ചടിയായി.

കര്‍ണ്ണാടകയില്‍ ബിജെപി മുന്‍മന്ത്രി ബി എസ് ആനന്ദ് സിങും അനുയായികളും കോണ്‍ഗ്രസില്‍ ചേര്‍ന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ മുന്‍മന്ത്രി പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത് ബിജെപിക്ക് തിരിച്ചടിയായി. നിലവില്‍ വിജയനഗര എംഎല്‍എയാണ് അദ്ദേഹം.

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സാന്നിധ്യത്തില്‍ കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ വെച്ചാണ് ആനന്ദ് സിങും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും കോണ്‍ഗ്രസ് അംഗത്വമെടുത്തത്. ബിജെപിക്കുള്ളിലെ തമ്മില്‍ത്തല്ലില്‍ മനസ് മടുത്താണ് പാര്‍ട്ടി വിട്ടതെന്ന് ആനന്ദ് സിങ് പറഞ്ഞു.

കോണ്‍ഗ്രസിന്‍റെ തത്വങ്ങള്‍ അംഗീകരിച്ചാണ് താന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതെന്നും രാജ്യത്തിന്‍റെ ഭാവിയെ പ്രതിനിധീകരിക്കുന്നത് കോണ്‍ഗ്രസാണെന്നും ആനന്ദ് സിങ് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മതേതര മൂല്യങ്ങള്‍ക്ക് ഒരു സ്ഥാനവുമില്ലാത്ത പാര്‍ട്ടിയാണ് ബിജെപിയെന്നും അതുകൊണ്ടാണ് ആനന്ദ് സിങും കൂട്ടരും ആ പാര്‍ട്ടി വിട്ടതെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

TAGS :

Next Story