Quantcast

ആര്‍എസ്എസ് വേദിയിലെത്തുന്ന പ്രണബിനോട് മകള്‍ പറഞ്ഞതിങ്ങനെ..

MediaOne Logo

Sithara

  • Published:

    18 Jun 2018 7:04 AM GMT

ആര്‍എസ്എസ് വേദിയിലെത്തുന്ന പ്രണബിനോട് മകള്‍ പറഞ്ഞതിങ്ങനെ..
X

ആര്‍എസ്എസ് വേദിയിലെത്തുന്ന പ്രണബിനോട് മകള്‍ പറഞ്ഞതിങ്ങനെ..

"അവരുടെ ആശയങ്ങള്‍ താങ്കള്‍ അംഗീകരിക്കുമെന്ന് ആര്‍എസ്എസ് പോലും കരുതുന്നുണ്ടാവില്ല. പക്ഷേ ഇന്നത്തെ പ്രസംഗം എല്ലാവരും മറക്കും. ദൃശ്യങ്ങള്‍ നിലനില്‍ക്കും. നുണകള്‍ അവയ്ക്കൊപ്പം ചേര്‍ത്ത് പ്രചരിപ്പിക്കപ്പെടും"

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കാന്‍ നാഗ്പൂരിലെത്തിയ പ്രണബ് മുഖർജിക്ക് മകളും കോണ്‍ഗ്രസ് നേതാവുമായ ശര്‍മിഷ്ഠ മുഖര്‍ജിയുടെ മുന്നറിയിപ്പ്. വ്യാജ വാര്‍ത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കാന്‍ ആര്‍എസ്എസിനും ബിജെപിക്കും പ്രണബ് അവസരം നല്‍കുകയാണെന്ന് ശര്‍മിഷ്ഠ ട്വിറ്ററില്‍ വിമര്‍ശിച്ചു.

"ബിജെപിയുടെ കുതന്ത്ര പ്രചാരണ വിഭാഗം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് മുഖര്‍ജിക്ക് ഇന്ന് ബോധ്യപ്പെട്ടുകാണും. അവരുടെ ആശയങ്ങള്‍ താങ്കള്‍ അംഗീകരിക്കുമെന്ന് ആര്‍എസ്എസ് പോലും കരുതുന്നുണ്ടാവില്ല. പക്ഷേ ഇന്നത്തെ പ്രസംഗം എല്ലാവരും മറക്കും. ദൃശ്യങ്ങള്‍ നിലനില്‍ക്കും. നുണകള്‍ അവയ്ക്കൊപ്പം ചേര്‍ത്ത് പ്രചരിപ്പിക്കപ്പെടും", ശര്‍മിഷ്ഠ വിശദമാക്കി.

താന്‍ ബിജെപിയിലേക്ക് പോകുമെന്ന പ്രചാരണത്തോട് ശര്‍മിഷ്ഠ പ്രതികരിച്ചതിങ്ങനെയാണ്: "മലമുകളില്‍ മനോഹരമായ അസ്തമയം ആസ്വദിക്കുമ്പോഴാണ് ആ വാര്‍ത്ത കേട്ടത്. ഞാന്‍ ബിജെപിയിലേക്കെന്ന്! സമാധാനം തരില്ലേ? കോണ്‍ഗ്രസില്‍ വിശ്വസിച്ചാണ് ഞാന്‍ രാഷ്ട്രീയത്തില്‍ വന്നത്. കോണ്‍ഗ്രസ് വിടുന്നതിലും ഭേദം രാഷ്ട്രീയം വിടുന്നതാണ്".

പ്രണബ് മുഖര്‍ജി ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുന്നുവെന്ന വാര്‍ത്ത നേരത്തെ തന്നെ വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. എന്നാല്‍ എല്ലാ വിവാദങ്ങള്‍ക്കും നാഗ്പൂരില്‍ മറുപടി പറയുമെന്നാണ് പ്രണബ് മുഖര്‍ജിയുടെ പ്രതികരണം.

TAGS :

Next Story