"ഞാന്‍ ഭയന്നത് സംഭവിച്ചു": സംഘപരിവാര്‍ പ്രണബിന്‍റെ വ്യാജചിത്രം പ്രചരിപ്പിക്കുന്നത് ചൂണ്ടിക്കാട്ടി മകള്‍
"ഞാന്‍ ഭയന്നത് സംഭവിച്ചു": സംഘപരിവാര്‍ പ്രണബിന്‍റെ വ്യാജചിത്രം പ്രചരിപ്പിക്കുന്നത് ചൂണ്ടിക്കാട്ടി മകള്‍
ആര്‍എസ്എസ് പ്രവര്‍ത്തകരെ പോലെ തൊപ്പിയണിഞ്ഞ് സല്യൂട്ട് ചെയ്യുന്ന പ്രണബിന്‍റെ വ്യാജചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ശര്‍മിഷ്ഠ ഇങ്ങനെ പറഞ്ഞത്.
"കണ്ടോ, ഇതാണ് ഞാന്‍ ഭയപ്പെട്ടതും അച്ഛന് മുന്നറിയിപ്പ് നല്‍കിയതും. പരിപാടി കഴിഞ്ഞിട്ട് അധികനേരമായില്ല. എന്നാല്‍ ബിജെപിയുടെയും ആര്‍എസ്എസിന്‍റെയും കുതന്ത്ര വിഭാഗം സജീവമായി പണിതുടങ്ങിയിരിക്കുകയാണ്", പ്രണബ് മുഖര്‍ജിയുടെ മകളും കോണ്‍ഗ്രസ് നേതാവുമായ ശര്‍മിഷ്ഠയുടേതാണ് ഈ വാക്കുകള്‍. ആര്‍എസ്എസ് പ്രവര്‍ത്തകരെ പോലെ തൊപ്പിയണിഞ്ഞ് സല്യൂട്ട് ചെയ്യുന്ന പ്രണബിന്‍റെ വ്യാജചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ശര്‍മിഷ്ഠ ഇങ്ങനെ പറഞ്ഞത്.
നാഗ്പൂരിലെ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കാന്‍ പോയ പ്രണബിന് കഴിഞ്ഞ ദിവസം ശര്‍മിഷ്ഠ മുന്നറിയിപ്പ് നല്‍കിയിരുന്നു. വ്യാജ വാര്‍ത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കാന്‍ ആര്‍എസ്എസിനും ബിജെപിക്കും പ്രണബ് അവസരം നല്‍കുകയാണെന്നാണ് ശര്‍മിഷ്ഠ ട്വിറ്ററില്‍ വിമര്‍ശിച്ചത്.
"ബിജെപിയുടെ കുതന്ത്ര പ്രചാരണ വിഭാഗം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് മുഖര്‍ജിക്ക് ഇന്ന് ബോധ്യപ്പെട്ടുകാണും. അവരുടെ ആശയങ്ങള്‍ താങ്കള്‍ അംഗീകരിക്കുമെന്ന് ആര്‍എസ്എസ് പോലും കരുതുന്നുണ്ടാവില്ല. പക്ഷേ ഇന്നത്തെ പ്രസംഗം എല്ലാവരും മറക്കും. ദൃശ്യങ്ങള്‍ നിലനില്‍ക്കും. നുണകള്‍ അവയ്ക്കൊപ്പം ചേര്‍ത്ത് പ്രചരിപ്പിക്കപ്പെടും", ഇതായിരുന്നു ശര്‍മിഷ്ഠയുടെ ട്വീറ്റ്.
ശര്‍മിഷ്ഠ ഭയപ്പെട്ട പോലെ നെഹ്റുവിനെ ഉദ്ധരിച്ചുള്ള സഹിഷ്ണുതയെ കുറിച്ചുള്ള പ്രണബിന്‍റെ പ്രസംഗം പെട്ടെന്ന് മറന്നു. ബാക്കിയാവുന്നത് വ്യാജപ്രചാരണങ്ങളാണ്.
താന്‍ ബിജെപിയിലേക്ക് പോകുമെന്ന പ്രചാരണത്തോടും ശര്‍മിഷ്ഠ രൂക്ഷമായി പ്രതികരിച്ചു: "മലമുകളില്‍ മനോഹരമായ അസ്തമയം ആസ്വദിക്കുമ്പോഴാണ് ആ വാര്‍ത്ത കേട്ടത്. ഞാന്‍ ബിജെപിയിലേക്കെന്ന്! സമാധാനം തരില്ലേ? കോണ്‍ഗ്രസില്‍ വിശ്വസിച്ചാണ് ഞാന്‍ രാഷ്ട്രീയത്തില്‍ വന്നത്. കോണ്‍ഗ്രസ് വിടുന്നതിലും ഭേദം രാഷ്ട്രീയം വിടുന്നതാണ്".
പ്രണബ് മുഖര്‍ജി ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുന്നുവെന്ന വാര്‍ത്ത നേരത്തെ തന്നെ വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. മതം, പ്രാദേശികത തുടങ്ങിയവയുടെ അടിസ്ഥാനത്തിലുള്ള നിർവചനം ദേശീയതയെ തകർക്കുമെന്നാണ് പ്രണബ് നാഗ്പൂരില്‍ പറഞ്ഞത്. ഇന്ത്യയുടെ കരുത്ത് സഹിഷ്ണുതയാണ്. ഇന്ത്യയിലെ എല്ലാ വിഭാഗങ്ങളെയും ഉൾകൊള്ളുന്നതാണ് ദേശീയതയെന്ന നെഹ്റുവിന്‍റെ വാക്കുകളും പ്രണബ് ഉദ്ധരിച്ചു. അതേസമയം ഇന്ത്യയുടെ മഹാനായ പുത്രനെന്നാണ് ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്ഗെവാറിനെ പ്രണബ് വിശേഷിപ്പിച്ചത്.
See, this is exactly what I was fearing & warned my father about. Not even few hours have passed, but BJP/RSS dirty tricks dept is at work in full swing! https://t.co/dII3nBSxb6
— Sharmistha Mukherjee (@Sharmistha_GK) June 7, 2018
Adjust Story Font
16