Quantcast

ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്‍പ് രാമക്ഷേത്രം പണിയുമെന്ന് രാം വിലാസ് വേദാന്തി

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്ത ലക്നൌവിലെ ഒരു ചടങ്ങില്‍ വച്ചായിരുന്നു വേദാന്തിയുടെ പ്രഖ്യാപനം

MediaOne Logo

Web Desk

  • Published:

    26 Jun 2018 3:31 AM GMT

ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്‍പ് രാമക്ഷേത്രം പണിയുമെന്ന് രാം വിലാസ് വേദാന്തി
X

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ എന്ത് വിലകൊടുത്തും രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുമെന്ന് അയോധ്യാ നേതാവും മുന്‍ ബി.ജെ.പി എം.പിയുമായ രാം വിലാസ് വേദാന്തി. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്ത ലക്നൌവിലെ ഒരു ചടങ്ങില്‍ വച്ചായിരുന്നു വേദാന്തിയുടെ പ്രഖ്യാപനം.

രാമന്റെ ജന്മദേശത്ത് ക്ഷേത്രം നിര്‍മിക്കുക തന്നെ ചെയ്യും. അതിന് കോടതി ഉത്തരവിനെ കാത്തിരിക്കില്ല. നിര്‍മാണത്തിന് കോടതി അനുവദിക്കുകയാണെങ്കില്‍ നല്ലത്. അല്ലെങ്കില്‍ മറ്റ് വഴി നോക്കുമെന്നും വേദാന്തി പ്രഖ്യാപിച്ചു. രാമക്ഷേത്രം ഓരോ ഹിന്ദുവിന്റേയും ആവശ്യമാണ്. ജനങ്ങള്‍ക്ക് കൊടുത്ത വാക്കാണ് അവിടെ ക്ഷേത്രം ഉയരുമെന്നത്. അത് നടപ്പിലാക്കുമെന്നും വേദാന്തി പറഞ്ഞു.

മുഗള്‍ ചക്രവര്‍ത്തിയായ ബാബര്‍ യാതൊരുവിധ കോടതിവിധികളുമില്ലാതെയല്ലേ 1528ല്‍ ക്ഷേത്രം പൊളിച്ചത്? 1992ല്‍ ബാബറി മസ്ജിദ് പൊളിച്ചപ്പോഴും ആരും കോടതി വിധികള്‍ക്കുവേണ്ടി കാത്തുനിന്നില്ല’ വേദാന്തി അഭിപ്രായപ്പെട്ടു.

TAGS :

Next Story