Quantcast

സി.പി.എം വേണ്ട, തൃണമൂല്‍ മതി രാഹുലിനോട് ബംഗാള്‍ കോണ്‍ഗ്രസ്

ബംഗാളില്‍ കോണ്‍ഗ്രസ് ജനപ്രതിനിധികളടക്കമുള്ളവര്‍ പാര്‍ട്ടിവിട്ട് തൃണമൂലിനൊപ്പം പോകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സംസ്ഥാനത്തെ നേതാക്കളുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച്ച നടത്തിയത്.

MediaOne Logo

Web Desk

  • Published:

    6 July 2018 1:39 PM GMT

സി.പി.എം വേണ്ട, തൃണമൂല്‍ മതി രാഹുലിനോട് ബംഗാള്‍ കോണ്‍ഗ്രസ്
X

ബംഗാളില്‍ സി.പി.എമ്മുമായി സഹകരണം വേണ്ടെന്ന് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍. തൃണമൂല്‍ കോണ്‍ഗ്രസുമായി രാഷ്ട്രീയസഖ്യം വേണമെന്നും ബംഗാള്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. രാഹുല്‍ ഗാാന്ധിയുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് നേതാക്കള്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.

ബംഗാളില്‍ കോണ്‍ഗ്രസ് ജനപ്രതിനിധികളടക്കമുള്ളവര്‍ പാര്‍ട്ടിവിട്ട് തൃണമൂലിനൊപ്പം പോകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സംസ്ഥാനത്തെ നേതാക്കളുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച്ച നടത്തിയത്. കാണാനെത്തിയ ഭൂരിഭാഗം അംഗങ്ങളും സിപിഎമ്മുമായി ബന്ധം വേണ്ടെന്ന് നിലപാടെടുത്തു. സി.പി.എമ്മുമായി ചേരുന്നത് ആത്മഹത്യാപരമാണെന്നും പാര്‍ട്ടി പിളരുമെന്നും ഭൂരിഭാഗം എം.പിമാരും എംഎല്‍എമാരും രാഹുലിനെ അറിയിച്ചു. അതേസമയം പിസിസി അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരി സി.പി.എമ്മുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കണമെന്നാവശ്യപ്പെട്ടു.

തൃണമൂലിന്റെ നേതൃത്വത്തില്‍ നടക്കുന്ന അക്രമങ്ങള്‍ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഇരയാകുന്നുണ്ടെന്നും പി.സി.സി അധ്യക്ഷന്‍ ചൂണ്ടിക്കാട്ടി. ഇടതുപക്ഷവുമായി സഖ്യമുണ്ടാക്കുന്നത് സംബന്ധിച്ച് രാഹുല്‍ യോഗത്തിനിടെ ചൂണ്ടിക്കാട്ടിയെങ്കിലും നേതാക്കള്‍ എതിര്‍ത്തു. തൃണമൂലുമായി ചേര്‍ന്നാല്‍ മാത്രമേ അടുത്ത തിരഞ്ഞെടുപ്പില്‍ കഴിയാവുന്നത്ര സീറ്റില്‍ ബംഗാളില്‍ വിജയിക്കാനാവൂവെന്നും ഇവര്‍ ആവശ്യപ്പെട്ടു. സി.പി.എമ്മുമായി സഖ്യമുണ്ടാക്കാന്‍ ശ്രമിക്കുന്ന പിസിസി അധ്യക്ഷനെ മാറ്റണമെന്നും ഇവര്‍ രാഹുലിനോട് ആവശ്യപ്പെട്ടു.

നേരത്തെ സഖ്യമുണ്ടാക്കുന്നത് സംബന്ധിച്ച് മാള്‍ഡ എം.പി അബു ഹസീം ഖാന്‍ ചൗധരിയുടെ നേതൃത്വത്തിലുള്ള സംഘം തൃണമൂല്‍ നേതൃത്വവുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. സഖ്യകാര്യത്തില്‍ മുതിര്‍ന്ന നേതാക്കളുമായി ആലോചിച്ചശേഷം രാഹുല്‍ ഗാന്ധി അന്തിമതീരുമാനം എടുക്കും.

TAGS :

Next Story