Quantcast

സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു 

സുരക്ഷാസേനയും ഗ്രാമീണരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ടു.

MediaOne Logo

Web Desk

  • Published:

    10 July 2018 3:14 PM GMT

സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു 
X

ജമ്മുകാശ്മീരിലെ ഷോപ്പിയാനില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. വെടിവെപ്പില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥനും പരിക്കേറ്റു. അതേസമയം സ്ഥലത്ത് സുരക്ഷാസേനയും ഗ്രാമീണരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ടു.

ഷോപ്പിയാനിലെ കുണ്ടൂല്ലനിലാണ് സുരക്ഷാസേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. രഹസ്യവിവരത്തെ തുടര്‍ന്ന് സൈന്യം രാവിലെ മുതല്‍ നടത്തിയ തെരച്ചില്‍ വെടിവെപ്പില്‍ കലാശിക്കുകയായിരുന്നു. ആക്രമണത്തില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെടുകയും ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേല്‍ക്കുകയും ചെയ്തു.

സുരക്ഷാസേനയിലെ ജൂനിയര്‍ കമ്മീഷണ്‍ഡ് ഓഫീസര്‍ക്കാണ് പരിക്കേറ്റത്. അതേസമയം സ്ഥലത്ത് സുരക്ഷസേനയും ഗ്രാമീണരും തമ്മിലും സംഘര്‍ഷമുണ്ടായി. പ്രതിഷേധക്കാരെ പോലീസ് വെടിവെച്ചതോടെ ഒരു യുവാവ് കൊല്ലപ്പെടുകയും അന്‍പത്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സുരക്ഷേസേനക്ക് നേരെ ഗ്രാമീണര്‍ കല്ലേറ് നടത്തിയതോടെയാണ് സംഘര്‍ഷം ഉണ്ടായത്.

TAGS :

Next Story