Quantcast

വീണ്ടും ബുരാരി? ജാര്‍ഖണ്ഡില്‍ ഒരു കുടുംബത്തിലെ ആറു പേര്‍ ആത്മഹത്യ ചെയ്തു

ന്യൂഡല്‍ഹിയിലെ ബുരാരിയില്‍ ഒരു കുടുംബത്തിലെ 11 പേര്‍ കൂട്ട ആത്മഹത്യ ചെയ്ത സംഭവത്തിലെ ദുരൂഹത ഇനിയും നീക്കാന്‍ പൊലീസിനായിട്ടില്ല. അന്ധവിശ്വാസവും ദുര്‍മന്ത്രവാദവുമൊക്കെ 

MediaOne Logo

Web Desk

  • Published:

    15 July 2018 2:32 PM GMT

വീണ്ടും ബുരാരി? ജാര്‍ഖണ്ഡില്‍ ഒരു കുടുംബത്തിലെ ആറു പേര്‍ ആത്മഹത്യ ചെയ്തു
X

ന്യൂഡല്‍ഹിയിലെ ബുരാരിയില്‍ ഒരു കുടുംബത്തിലെ 11 പേര്‍ കൂട്ട ആത്മഹത്യ ചെയ്ത സംഭവത്തിലെ ദുരൂഹത ഇനിയും നീക്കാന്‍ പൊലീസിനായിട്ടില്ല. അന്ധവിശ്വാസവും ദുര്‍മന്ത്രവാദവുമൊക്കെ കൂട്ട ആത്മഹത്യക്ക് പിന്നിലുണ്ടെന്ന് പ്രചാരണങ്ങളുണ്ടായപ്പോള്‍ കൂട്ടത്തിലെ ഒരാള്‍ക്കുണ്ടായിരുന്ന മനോരോഗം മറ്റുള്ളവരിലേക്ക് കൂടി അത്യപൂര്‍വമായി പകര്‍ന്നതാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്ന മറ്റൊരു വിശദീകരണം കൂടി എത്തി. എന്നാല്‍ യഥാര്‍ഥ കാരണം ഇനിയും കണ്ടെത്താനായിട്ടില്ല. ഇതിനിടെയാണ് ബുരാരി മോഡല്‍ എന്ന തോന്നിപ്പിക്കുന്ന തരത്തില്‍ ജാര്‍ഖണ്ഡില്‍ നിന്ന് മറ്റൊരു കൂട്ട ആത്മഹത്യയുടെ വാര്‍ത്ത കൂടി എത്തുന്നത്.

ജാര്‍ഖണ്ഡിലെ ഹസാരിബാഗിലാണ് സംഭവം. ഒരു കുടുംബത്തിലെ ആറു പേരാണ് ഇവിടെ കൂട്ട ആത്മഹത്യ ചെയ്തത്. പൊലീസെത്തി ഇവരുടെ വീട് പരിശോധിച്ചപ്പോള്‍ ആത്മഹത്യ കുറിപ്പ് കണ്ടെടുക്കുകയും ചെയ്തു. താങ്ങാനാവാത്ത കട ബാധ്യത മൂലമേറ്റ അഭിമാനക്ഷതവും രോഗങ്ങളും വരുമാന മാര്‍ഗമായിരുന്ന കട അടച്ചുപൂട്ടേണ്ടി വന്നതുമൊക്കെയാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് കുറിപ്പില്‍ പറയുന്നു. മഹാവീര്‍ മഹേശ്വരി (70), ഭാര്യ കിരണ്‍ മഹേശ്വരി (65), മകന്‍ നരേഷ് അഗര്‍വാള്‍ (40), ഭാര്യ പ്രീതി അഗര്‍വാള്‍, മക്കളായ അമന്‍(8), അഞ്ജലി (6) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും എല്ലാ വശങ്ങളും പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ വീടിന്റെ വാതില്‍ തുറന്നായിരുന്നു കിടന്നത്. സുരക്ഷാ ഉദ്യോഗസ്ഥനാണെങ്കില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി അവധിയിലും. ഇപ്പോള്‍ ഒരു സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ലെന്നും പൊലീസ് വ്യക്തമാക്കി.

TAGS :

Next Story