Quantcast

രാഹുലിന് പ്രധാനമന്ത്രിയാകാന്‍ യോഗ്യതയില്ലെന്ന പരാമര്‍ശം; ബി.എസ്.പി ദേശീയ ഉപാധ്യക്ഷനെ നീക്കി 

ദേശീയ വൈസ് പ്രസിഡന്‍റ് ജയ്‍പ്രകാശ് സിങിന്‍റേത് വ്യക്തിപരമായ അഭിപ്രായമാണെന്ന് ബി.എസ്‍.പി ദേശീയ അധ്യക്ഷ മായാവതി അറിയിച്ചു

MediaOne Logo

Web Desk

  • Published:

    17 July 2018 9:08 AM GMT

രാഹുലിന് പ്രധാനമന്ത്രിയാകാന്‍ യോഗ്യതയില്ലെന്ന പരാമര്‍ശം; ബി.എസ്.പി ദേശീയ ഉപാധ്യക്ഷനെ നീക്കി 
X

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പ്രധാനമന്ത്രിയാകാന്‍ യോഗ്യതയില്ലെന്ന പരാമര്‍ശം നടത്തിയ ബി.എസ്.പി ദേശീയ വൈസ് പ്രസിഡന്‍റിനെ സ്ഥാനത്ത് നിന്ന് നീക്കി. ദേശീയ വൈസ് പ്രസിഡന്‍റ് ജയ്‍പ്രകാശ് സിങിന്‍റേത് വ്യക്തിപരമായ അഭിപ്രായമാണെന്ന് ബി.എസ്‍.പി ദേശീയ അധ്യക്ഷ മായാവതി അറിയിച്ചു. കോണ്‍ഗ്രസും ബി.എസ്.പിയും തമ്മിലുള്ള സഖ്യം സംബന്ധിച്ച ചര്‍ച്ചകള്‍ സജീവായിരിക്കെയാണ് നടപടി.

മായാവതിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തികാട്ടികൊണ്ട് ലക്നൌവിലെ പാര്‍ട്ടിവേദിയില്‍ നടത്തിയ പ്രസംഗത്തിലാണ് ബി.എസ്.പി ദേശീയ വൈസ് പ്രസിഡന്‍റായ ജയ് പ്രകാശ് സിങ് രാഹുല്‍ഗാന്ധിക്ക് എതിരായി പരാമര്‍ശം നടത്തിയത്. വിദേശ വനിതയായ സോണിയഗാന്ധിയുടെ പാത പിന്തുടരുന്ന രാഹുലിന് പ്രധാനമന്ത്രിയാകാന്‍ യോഗ്യതയില്ലെന്നായിരുന്നു ജയ് പ്രകാശിന്‍റെ പ്രസ്താവന. വൈസ് പ്രസിഡി‍ന്‍റേത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന് അറിയിച്ച മായാവതി നേതാവിനെ സ്ഥാനത്ത് നിന്ന് പുറത്താക്കുകയായിരുന്നു.

ബി.എസ്.പിയുടെ ആശയങ്ങള്‍ക്കെതിരായ പരാമര്‍ശമാണ് ജയപ്രകാശ് നടത്തിയത്. അടിയന്തരമായി സ്ഥാനത്ത് നീക്കം ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് മായാവതി പറഞ്ഞു. ദേശീയ കോര്‍ഡിനേറ്റര്‍ സ്ഥാനത്ത് നിന്നും ജയപ്രകാശിനെ നീക്കം ചെയ്തിട്ടുണ്ട്.

ലോക്സഭാ തെര‍ഞ്ഞെടുപ്പില്‍ ബി.എസ്.പി അടക്കമുള്ള കക്ഷികളുടെ പിന്തുണ ഉറപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്ന സാഹചര്യത്തിലാണ് നടപടി. ഒപ്പം മധ്യപ്രദേശ്, രാജസ്ഥാന്‍ ഛത്തീസ്‍ഗഡ് അടക്കമുള്ള സ്ഥലങ്ങളില്‍ കോണ്‍ഗ്രസുമായി ബി.എസ്.പിയുടെ സഖ്യം സംബന്ധിച്ച ചര്‍ച്ചകളും നിര്‍ണ്ണായക ഘട്ടത്തിലാണ്.

TAGS :

Next Story