Quantcast

ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയാന്‍ പ്രത്യേക നിയമം വേണമെന്ന് സമിതി

യോഗത്തില്‍ കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നതും പശുക്കടത്തുമായി ബന്ധപ്പെട്ട വ്യാജവാര്‍ത്തകളെ സംബന്ധിച്ച് ചര്‍ച്ചചെയ്യും. ആള്‍ക്കൂട്ട ആക്രമണങ്ങളുടെ ഏറിയ പങ്കു സംഭവിക്കുന്നത് ഇക്കാര്യങ്ങളിലായതിനാലാണ് അത്.

MediaOne Logo

Web Desk

  • Published:

    28 July 2018 7:53 AM GMT

ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയാന്‍ പ്രത്യേക നിയമം വേണമെന്ന് സമിതി
X

ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയാന്‍ പ്രത്യേക നിയമം വേണമെന്ന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കമ്മിറ്റിയുടെ യോഗത്തില്‍ നിര്‍ദേശം. ആഭ്യന്തര സെക്രട്ടറി രാജിവ് ഗൌബയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സമിതി യോഗമാണ് നിര്‍ദേശം മുന്നോട്ട് വച്ചത്. നിര്‍ദേശങ്ങള്‍ നാലാഴ്ചക്കം മന്ത്രിമാരുടെ സമിതിക്ക് മുമ്പാകെ സമര്‍പ്പിക്കും.

ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയാന്‍ പ്രത്യേക നിയമം വേണമെന്നതടക്കം ‌ വര്‍ധിച്ച് വരുന്ന ആക്രമണങ്ങളെ കുറിച്ച് സുപ്രീംകോടതി നടത്തിയ രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയാണ് സര്‍ക്കാര്‍ സമിതി രൂപീകരിച്ചത്. മന്ത്രിമാരുടെ സമിതിയും ആഭ്യന്തര സെക്രട്ടറി നേതൃത്വം നല്‍കുന്ന സമിതിയുമായിരുന്നു ഇതിനായി ഏര്‍പ്പെടുത്തിയത്. രാജീവ് ഗൌബയുടെ നേതൃത്വത്തില്‍ ഉള്ള സമിതി ഇന്നലെ ചേര്‍ന്ന് സുപ്രീംകോടതി ഉത്തരവ് വിശദമായി ചര്‍ച്ച ചെയ്തു. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയാന്‍ പ്രത്യേക നിയമം വേണമെന്ന നിര്‍ദേശം തന്നെയാണ് സമിതിയും മുന്നോട്ട് വെക്കുന്നത്. ഇത്തരം കുറ്റങ്ങള്‍ ജാമ്യമില്ലാ വകുപ്പാക്കി മാറ്റണമെന്നും സമിതിയില്‍ നിര്‍ദേശമുയര്‍ന്നതായാണ് സൂചന.

ഇന്നും ചേരുന്ന യോഗത്തില്‍ കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നതും പശുക്കടത്തുമായി ബന്ധപ്പെട്ട വ്യാജവാര്‍ത്തകളെ സംബന്ധിച്ച് ചര്‍ച്ചചെയ്യും. ആള്‍ക്കൂട്ട ആക്രമണങ്ങളുടെ ഏറിയ പങ്കു സംഭവിക്കുന്നത് ഇക്കാര്യങ്ങളിലായതിനാലാണ് അത്. ഗൌബയ്ക്ക് പുറമെ സാമൂഹ്യനീതി വകുപ്പ്, നിയമവകുപ്പ്, നിയമനിര്‍മ്മാണ വകുപ്പ് സെക്രട്ടറിമാരും സമിതിയില്‍ ഉണ്ട്. ഈ സമിതി മന്ത്രിമാരുടെ സമിതിക്ക് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കും. മന്ത്രിമാരുടെ സമിതിയാണ് പ്രധാനമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.

TAGS :

Next Story