Quantcast

കരുണാനിധിയുടെ ആരോഗ്യ നിലയിൽ പുരോഗതി

രക്തസമ്മര്‍ദ്ദവും നാഡിമിടിപ്പും സാധാരണ നിലയിലാണ്. എന്നാല്‍, കഴിഞ്ഞ നാല് ദിവസമായി തുടരുന്ന അണു ബാധ സംബന്ധിച്ച സംശയങ്ങൾ ബാക്കിയാണ്

MediaOne Logo

Web Desk

  • Published:

    29 July 2018 7:30 AM GMT

കരുണാനിധിയുടെ ആരോഗ്യ നിലയിൽ പുരോഗതി
X

ഡിഎംകെ പ്രസിഡന്റും മുന്‍ മുഖ്യമന്ത്രിയുമായ എം.കരുണാനിധിയുടെ ആരോഗ്യ നിലയിൽ പുരോഗതി. വിദഗ്ധ ഡോക്ടർമാരുടെ സംഘം തന്നെ കരുണാനിധിയ്ക്ക് ഒപ്പമുണ്ട്. ഇന്നലെ പുലര്‍ച്ചെയാണ് രക്തസമ്മര്‍ദ്ദം കുറഞ്ഞതിനെ തുടര്‍ന്ന് കരുണാനിധിയെ ചെന്നൈയിലെ കാവേരി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.

ആശുപത്രിയിൽ പ്രവേശിപ്പിച്ച് 24 മണിക്കൂർ പിന്നിട്ടുമ്പോൾ, ആരോഗ്യ കാര്യത്തിൽ കാര്യമായ പുരോഗതിയുണ്ട്. രക്തസമ്മര്‍ദ്ദവും നാഡിമിടിപ്പും സാധാരണ നിലയിലാണ്. എന്നാല്‍, കഴിഞ്ഞ നാല് ദിവസമായി തുടരുന്ന അണു ബാധ സംബന്ധിച്ച സംശയങ്ങൾ ബാക്കിയാണ്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, സി.പി.ഐ നേതാവ് ഡി.രാജ, എം.ഡി.എം.കെ അധ്യക്ഷൻ വൈക്കോ തുടങ്ങിയ പ്രമുഖർ ഇന്ന് കരുണാനിധിയെ സന്ദർശിച്ചു. മക്കളായ കനിമൊഴി എംപി, ശെല്‍വി, എം.കെ. അഴഗിരി,സിനിമാതാരവും ചെറുമകനുമായ ഉദയനിധി സ്റ്റാലിന്‍ എന്നിവരും ആശുപത്രിയിലുണ്ട്.

കരുണാനിധിയെ പ്രവേശിപ്പിച്ചതു മുതല്‍ തന്നെ നൂറുകണക്കിന്പ്ര വര്‍ത്തകരാണ് ആശുപത്രിയ്ക്ക് പുറത്തെത്തിയത്. ശ്വാസനാളത്തില്‍ ഘടിപ്പിച്ച ട്യൂബ് മാറ്റി സ്ഥാപിച്ചതോടെയാണ് കരുണാനിധിയ്ക്ക് അണുബാധയും തുടര്‍ന്ന് പനിയും ബാധിച്ചത്. രക്തസമ്മര്‍ദ്ദം കുറഞ്ഞ്പനിയും ബാധിച്ചതോടെ, അബോധാവസ്ഥയിലായി. തുടര്‍ന്ന് ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.

TAGS :

Next Story