Quantcast

രാജസ്ഥാനില്‍ ഏഴു വയസുകാരിയെ പീഡിപ്പിച്ച ശേഷം ശ്വാസം മുട്ടിച്ച് കൊന്നു

വെള്ളിയാഴ്ച വൈകുന്നേരം വീടിന് സമീപത്ത് കളിച്ചു കൊണ്ടിരിക്കെയാണ് ഏഴുവയസുകാരിയായ പെണ്‍കുട്ടിയെ കാണാതായത്

MediaOne Logo

Web Desk

  • Published:

    29 July 2018 7:34 AM GMT

രാജസ്ഥാനില്‍ ഏഴു വയസുകാരിയെ പീഡിപ്പിച്ച ശേഷം ശ്വാസം മുട്ടിച്ച് കൊന്നു
X

രാജസ്ഥാനില്‍ ഏഴ് വയസ് പ്രായമുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ശ്വാസം മുട്ടിച്ച് കൊന്നു. ജയ്പൂരില്‍ നിന്നും 340 കിലോമീറ്റര്‍ അകലെയുള്ള ജല്‍വാര്‍ ജില്ലയിലാണ് സംഭവം.

വെള്ളിയാഴ്ച വൈകുന്നേരം വീടിന് സമീപത്ത് കളിച്ചു കൊണ്ടിരിക്കെയാണ് ഏഴുവയസുകാരിയായ പെണ്‍കുട്ടിയെ കാണാതായത്. രാത്രിയായിട്ടും കുട്ടി വീട്ടിലെത്താത്തതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വിടിന് 200 മീറ്റര്‍ അകലെ നിന്നും പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു. ഫോറന്‍സിക് ടീമും സൈബര്‍ എക്പേര്‍ട്ട് സംഘവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കേസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപികരിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞ ഫെബ്രുവരിയില്‍ ജല്‍വാറില്‍ ആറ് വയസുള്ള പെണ്‍കുട്ടിയും ലൈംഗിക പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടിരുന്നു. ബിജെപി സര്‍ക്കാരിന് കീഴില്‍ സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

TAGS :

Next Story