ലോക്സഭയെ പ്രക്ഷുബ്ധമാക്കി എബിപി ന്യൂസിലെ മാധ്യമപ്രവര്‍ത്തകരുടെ രാജി
കേന്ദ്രസര്‍ക്കാരിന് എതിരായ പരിപാടിയുടെ പേരില്‍ എബിപി ന്യൂസ് ചാനലിന്റെ മാനേജിംഗ് എഡിറ്റര്‍ മിലിന്ദ് ഖന്ദേക്കര്‍, മാസ്റ്റര്‍ സ്‌ട്രോക്ക് അവതാരകന്‍ പുണ്യപ്രസൂണ്‍ ബാജ്‌പേയ് എന്നിവര്‍ രാജിവെച്ചിരുന്നു.

മോദിക്കെതിരെ വാര്‍ത്ത ചെയ്ത രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ക്ക് എബിപി ന്യൂസില്‍നിന്ന് രാജിവക്കേണ്ടിവന്ന സംഭവം ലോക്സഭയില്‍ ഒച്ചപ്പാടിനിടയാക്കി. കേന്ദ്ര സര്‍ക്കാര്‍ മാധ്യമ സ്വാതന്ത്രത്തിന് നിയന്ത്രണം കൊണ്ടുവരാന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ആരോപണങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചു.
നരേന്ദ്രമോദി സര്‍ക്കാരിന് എതിരെ നിലപാടെടുത്തതിന്റെ പേരില്‍ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ സ്വകാര്യ ചാനലില്‍ നിന്നും രാജിവെച്ച സംഭവം ലോക്സഭയില്‍ അവതരിപ്പിക്കുകയായിരുന്നു മല്ലികാര്‍ജുന്‍ ഖാര്‍ഗെ. സര്‍ക്കാര്‍ മാധ്യമ സ്വാതന്ത്യത്തിന് നിയന്ത്രണം കൊണ്ട് വരാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന് എതിരെ നിലപാടെടുക്കുന്ന മാധ്യമസ്ഥാപനങ്ങള്‍ക്ക് എതിരെയുള്ള നീക്കത്തില്‍ നിന്നും ഇക്കാര്യങ്ങള്‍ മനസിലാകുന്നുണ്ട്. അഭിപ്രായ സ്വാതന്ത്യം ഇല്ലെങ്കില്‍ നമ്മള്‍ എങ്ങനെ സംസാരിക്കുമെന്നും അദ്ദേഹം ചോദിച്ചു.
എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമാണെന്നെന്നും എന്തു നടന്നാലും അതിനെല്ലാം കേന്ദ്ര സർക്കാരിനെ പഴിക്കുക എന്നുള്ളത് പ്രതിപക്ഷം അവരുടെ സ്വഭാവമാക്കി മാറ്റിയിരിക്കുകയാണെന്നും വാർത്താവിതരണ പ്രക്ഷേപണ മന്ത്രി രാജ്യവർധൻ സിംഗ് റാത്തോഡ് തിരിച്ചടിച്ചു.
കേന്ദ്ര സര്‍ക്കാരിന് എതിരെ നിലപാട് എടുത്തതിന്‍റെ പേരില്‍ ഹിന്ദി ചാനലായ എബിപി ന്യൂസ് ജനപ്രിയ പരിപാടിയായ മാസ്റ്റര്‍ സ്‌ട്രോക്ക് എന്ന പരിപാടി നിര്‍ത്തലാക്കിയിരുന്നു. ഇതിന് പിന്നാലെ ചാനലിന്റെ മാനേജിംഗ് എഡിറ്റര്‍ മിലിന്ദ് ഖന്ദേക്കര്‍, മാസ്റ്റര്‍ സ്‌ട്രോക്ക് അവതരിപ്പിച്ചിരുന്ന പുണ്യപ്രസൂണ്‍ ബാജ്‌പേയ് എന്നിവര്‍ രാജിവെച്ചിരുന്നു.
Adjust Story Font
16

