Quantcast

ജസ്റ്റിസ് കെ.എം ജോസഫിന്റെ സീനിയോരിറ്റി കുറച്ച നടപടി: ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെ പ്രതിഷേധം അറിയിച്ചു

വിഷയത്തില്‍ ഇടപെടാമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉറപ്പ് നല്‍കിയെന്നാണ് സൂചന. ചീഫ് ജസ്റ്റിസ് എ.ജിയുമായി കൂടിക്കാഴ്ച നടത്തിയേക്കും.

MediaOne Logo

Web Desk

  • Published:

    6 Aug 2018 2:08 PM GMT

ജസ്റ്റിസ് കെ.എം ജോസഫിന്റെ സീനിയോരിറ്റി കുറച്ച നടപടി: ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെ പ്രതിഷേധം അറിയിച്ചു
X

ജസ്റ്റിസ് കെഎം ജോസഫിന്‍റെ സീനിയോറിറ്റി തര്‍ക്കത്തില്‍ ചീഫ് ജസറ്റിസ് ദീപക് മിശ്ര ഇടപെടുന്നു. സീനിയോറിറ്റി കുറച്ച കേന്ദ്ര നടപടിയില്‍ മുതിര്‍ന്ന ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെ പ്രതിഷേധമറിയിച്ചു. പിന്നാലെ അറ്റോര്‍‍ണി ജനറല്‍ കെകെ വേണു ഗോപാലുമായി ചീഫ് ജസ്റ്റിസ് വിഷയം ചര്‍ച്ച ചെയ്തു. എന്നാല്‍ നാളത്തെ സത്യപ്രതിജ്ഞ മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ നടക്കാനാണ് സാധ്യത.

ജസ്റ്റിസ് കെ.എം ജോസഫിന് അർഹിക്കുന്ന സീനിയോറിറ്റി നൽകാതെയാണ് കേന്ദ്ര സർക്കാർ നിയമിച്ചത് എന്നാണ് സുപ്രീം കോടതി ജഡ്ജിമാർക്കിടയിലെ പൊതുവികാരം. ഇന്ന് രണ്ട് മുതിര്‍‍ന്ന ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ കണ്ട് കേന്ദ്ര നടപടിയിലുള്ള പ്രതിഷേധം അറിയിക്കുകയായിരുന്നു. കേന്ദ്രവുമായി വിഷയം ചര്‍ച്ച ചെയ്യാമെന്ന് ചീഫ് ജസ്റ്റിസ് ഇവര്‍ക്ക് ഉറപ്പ് നല്‍കി. പിന്നാലെ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. തുടര്‍ നീക്കങ്ങളില്‍ മുതിര്‍ന്ന ജഡ്ജി രഞ്ജന്‍ ഗഗോയിയുമായും ചര്‍ച്ച നടത്തിയേക്കും.

സുപ്രീംകോടതി ജഡ്ജിയായി നാളെ ആദ്യം സത്യപ്രതിജ്ഞ ചെയ്യേണ്ടത് സീനിയോറിറ്റി പ്രകാരം കെ.എം ജോസഫ് ആണെന്നും കൊളീജിയം ആദ്യം ശിപാര്‍ശ ചെയ്തത് അദ്ദേഹത്തെയാണെന്നും ജഡ്ജിമാര്‍ പറയുന്നു. അല്ല, മറിച്ചാണ് എന്നാണ് കേന്ദ്ര നിലപാട്. ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജിയും വിനീത് ശരണും കെ.എം.ജോസഫിനേക്കാള്‍ സീനിയര്‍മാരാണ്. 2002 ഫെബ്രുവരി അഞ്ചിനാണ് ഇന്ദിര ബാനർജി ഹൈക്കോടതി ജഡ്ജിയാകുന്നത്. വിനീത് ശരൺ 2002 ഫെബ്രുവരി പതിനാലിനും. ജോസഫ് 2004 ഒക്ടോബർ പതിനാലിനും. അതിനാൽ ജൂലൈ പതിനാറിന് ലഭിച്ച കൊളീജിയം ശുപാര്‍ശയിലെ മൂന്നുപേരുകളില്‍ സീനിയോറിറ്റി അനുസരിച്ച് നിയമനം നല്‍കുകയായിരുന്നെന്നും കേന്ദ്ര നിയമ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.

TAGS :

Next Story