Quantcast

പിറന്ന മണ്ണില്‍ സംശയത്തിന്റെ നിഴലില്‍; പൌരത്വ രജിസ്റ്റിന്റെ കരട് പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ട ചില ജീവിതങ്ങള്‍

സ്വതന്ത്ര്യത്തിന് മുന്‍പ് തന്നെ അസമില്‍ ജനിച്ച് വളര്‍ന്നവരും അതില്‍ പെടും. അത്തരത്തിലുള്ള രണ്ട് പേരാണ് ധരങ്ങ് ജില്ലയിലെ ഹസ്റത്ത് അലിയും ഉമറലിയും

MediaOne Logo

Web Desk

  • Published:

    13 Aug 2018 2:10 AM GMT

പിറന്ന മണ്ണില്‍ സംശയത്തിന്റെ നിഴലില്‍; പൌരത്വ രജിസ്റ്റിന്റെ കരട് പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ട ചില ജീവിതങ്ങള്‍
X

1951ലെ പൌരത്വ രജിസ്റ്ററില്‍ പേരുണ്ടായിട്ടും പുതിയ പൌരത്വ രജിസ്റ്ററിന്റെ കരട് പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ട നിരവധി പേരാണ് അസമിലുള്ളത്. സ്വതന്ത്ര്യത്തിന് മുന്‍പ് തന്നെ അസമില്‍ ജനിച്ച് വളര്‍ന്നവരും അതില്‍ പെടും. അത്തരത്തിലുള്ള രണ്ട് പേരാണ് ധരങ്ങ് ജില്ലയിലെ ഹസ്റത്ത് അലിയും ഉമറലിയും.

ഇത് ഹസ്റത്തലി. പ്രായം 75. ധൂബ്രി ജില്ലയിലെ ബന്ദിഹാനയില്‍ ജനിച്ച് ഇപ്പോള്‍ ധരങ് ജില്ലയിലെ ഫുഹ്റാത്തലിയില്‍ ജീവിക്കുന്നു. മുക്കാല്‍ നൂറ്റാണ്ട് കാലം ഈ മണ്ണില്‍ ജീവിച്ച ശേഷം തന്റെ പൌരത്വം സംശയത്തിന്റെ നിഴലിലാണെന്നറിയുമ്പോള്‍ ഹസ്റത്തലിക്ക് അത് സഹിക്കാവുന്നതിലും അപ്പുറമാണ്.

1951ലെ ആദ്യത്തെ പൌരത്വ രജിസ്റ്ററില്‍ ഹസ്റത്തലിയുടെ പേരുണ്ട്. ഈ എന്‍ആര്‍സി രേഖ സമര്‍പ്പിച്ചാണ് മറ്റ് മക്കള്‍ക്കെല്ലാം കരട് പട്ടികയില്‍ ഇടം ലഭിച്ചത്. പക്ഷെ ഹസ്റത്തലിയും ഒപ്പം താമസിക്കുന്ന മകന്‍ റസാഖലിയും കുടുംബവും മാത്രം ഒഴിവാക്കപ്പെട്ടു. ഹസ്റത്തലിയുടെ അനുഭവം ഒറ്റപ്പെട്ടതല്ല. എഴുപതുകാരനായ ഉമറലിക്കും സമാന അനുഭവമുണ്ട്. സ്വന്തം പേരിലുള്ള 1951ലെ എന്‍ആര്‍സിയുടെ അടിസ്ഥാനത്തില്‍ കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളും പുതിയ എന്‍ആര്‍സി കരടില്‍ ഇടം നേടിയപ്പോള്‍ ഉമറലി മാത്രം പുറത്ത്. എന്‍ആര്‍സിയുടെ അന്തിമ കരടില്‍ കടന്ന് കൂടിയ വ്യാപക പാളിച്ചകളുടെ രണ്ട് ഉദാഹരണങ്ങള്‍ മാത്രമാണിത്.

TAGS :

Next Story