Quantcast

ഉമര്‍ ഖാലിദിനെ വധിക്കാന്‍ ശ്രമിച്ചയാളുടെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു

സമീപത്തെ റോഡിന് അരികെയുള്ള സിസി ടിവിയില്‍ നിന്നുമാണ് ദൃശ്യങ്ങള്‍ ലഭിച്ചത്

MediaOne Logo

Web Desk

  • Published:

    14 Aug 2018 7:40 AM GMT

ഉമര്‍ ഖാലിദിനെ വധിക്കാന്‍ ശ്രമിച്ചയാളുടെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു
X

ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിനെ വധിക്കാന്‍ ശ്രമിച്ചയാളുടെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. അക്രമിക്ക് എതിരെ വധശ്രമത്തിനും ആയുധ നിയമപ്രകാരവും കേസെടുത്തെന്ന് പൊലീസ് അറിയിച്ചു. ഉമര്‍ഖാലിദിന് നേരെ വധശ്രമം നടന്ന കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബ്ബിന് മുന്നിലെ വിപി റോഡില്‍ സ്ഥാപിച്ച സിസി ടിവിയില്‍ നിന്നുമാണ് ഉമര്‍ഖാലിദിന് നേരെ വെടിയുതിര്‍ത്തയാളുടെ ദൃശ്യങ്ങള്‍ ലഭിച്ചത്. വെള്ള ഷര്‍ട്ടും നീലജീന്‍സും ധരിച്ച ഇയാള്‍ സമീപത്തെ പട്ടേല്‍ ചൌക്ക് മെട്രോ സ്റ്റേഷനിലേക്ക് ഓടിപ്പോകുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്.

അക്രമിക്ക് എതിരെ വധശ്രമത്തിനും ആയുധ നിയമപ്രകാരവും കേസെടുത്തു. ഇയാളെ സംബന്ധിച്ച സൂചന ലഭിച്ചിട്ടുണ്ടെന്നും കുറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു. പ്രാദേശികമായി നിര്‍മ്മിച്ച തോക്കുപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു‌. അതിനിടെ വിഷയത്തില്‍ വേഗത്തില്‍ അന്വേഷണം നടത്തി കുറ്റവാളികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയിലെ വിവിധ സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ ഡല്‍ഹി പാര്‍ലമെന്റ് പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു. സാമൂഹ്യപ്രവര്‍ത്തകരുടെ കൂട്ടായ്മയായ യുണൈറ്റഡ് എഗെയിന്‍സ്റ്റിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

തനിക്ക് എതിരായ ആക്രമണത്തില്‍ മറുപടി പറയേണ്ട ആഭ്യന്തരമന്ത്രി ഒഴിഞ്ഞുമാറുകയാണുണ്ടായതെന്ന് ഉമര്‍ മീഡിയവണിനോട് പറഞ്ഞു. ഏത് രീതിയിലുള്ള ആക്രമണം ഉണ്ടായാലും വിദ്വേഷ പ്രചരണങ്ങള്‍ക്ക് എതിരായ പോരാട്ടം അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഉമര്‍ ഖാലിദ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഡല്‍ഹി റാഫി മാര്‍ഗിലുള്ള കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബ്ബില്‍ വെച്ച് ഉമര്‍ഖാലിദിന് നേരെ വധശ്രമമുണ്ടായത്. നഗരമധ്യത്തില്‍ നടന്ന ആക്രമണമായിട്ടും അക്രമി ഓടി രക്ഷപ്പെട്ടിരുന്നു. വിഷയത്തില്‍ ഉമര്‍ഖാലിദിന്‍റെ മൊഴിയെടുത്ത പൊലീസ് എഫ്ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. അതിനിടെ വേഗത്തില്‍ അന്വേഷണം നടത്തി കുറ്റവാളികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയിലെ വിവിധ സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ ഡല്‍ഹി പാര്‍ലമെന്‍റ് പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു.

ये भी पà¥�ें- ഉമര്‍ ഖാലിദിന് നേരെ വധശ്രമം

ये भी पà¥�ें- ‘അയാള്‍ തോക്ക് ചൂണ്ടിയപ്പോള്‍ ഗൗരി ലങ്കേഷിനെ ഓര്‍ത്തു; എനിക്കും ആ സമയം വന്നെത്തിയെന്ന് കരുതി’ ഉമര്‍ ഖാലിദ്

TAGS :

Next Story