Quantcast

പാക് സൈനിക തലവനെ ആലിംഗനം ചെയ്തു; സിദ്ദുവിനെതിരെ രാജ്യദ്രോഹകുറ്റത്തിന് കേസ് 

MediaOne Logo

Web Desk

  • Published:

    21 Aug 2018 5:36 PM IST

പാക് സൈനിക തലവനെ ആലിംഗനം ചെയ്തു; സിദ്ദുവിനെതിരെ രാജ്യദ്രോഹകുറ്റത്തിന് കേസ് 
X

കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മന്ത്രിയുമായ നവ്ജ്യോത് സിങ് സിദ്ധുവിനെതിരെ രാജ്യദ്രോഹകുറ്റത്തിന് കേസ്. പാകിസ്താന്‍ സൈനിക തലവനെ ആലിംഗനം ചെയ്തതാണ് കേസിന് ആസ്പദം. പാക് പ്രധാനമന്ത്രിയായി ഇംറാന്‍ ഖാന്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിനിടെയാണ് പാകിസ്താന്‍ സൈനിക തലവന്‍ ഖമര്‍ ജാവേദ് ബജ് വയെ സിദ്ധു ആലിംഗനം ചെയ്തത്. ബിഹാറിലെ അഭിഭാഷകനായ സുധീര്‍ കുമാര്‍ ഓജയാണ് ഇന്ത്യന്‍ സൈന്യത്തെ അവഹേളിച്ചുവെന്ന് ചൂണ്ടിക്കാട്ടി മുസാഫര്‍പൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുമ്പാകെ ഹര്‍ജി ഫയല്‍ ചെയ്തത്.

ബജ്വയെ ആലിംഗനം ചെയ്ത സിദ്ധുവിന്ഖെ നടപടി ഇന്ത്യന്‍ സൈന്യത്തേയും പാക് സൈനിക പിന്തുണയോടെ നടക്കുന്ന തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരോടുള്ള അവഹേളനമാണെന്നും അദ്ദേഹം പരാതിയില്‍ വ്യക്തമാക്കുന്നു. മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്പേയിയുടെ നിര്യാണത്തില്‍ രാജ്യം അനുശോചനം ആചരിക്കവെ പാകിസ്താന്‍ പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തത് അനുചിതമായിപ്പോയെന്നും സുധീര്‍ കുമാര്‍ ഓജ പറയുന്നു.

സിദ്ദുവിന്റെ നടപടിയില്‍ അനിഷ്ടം പ്രകടിപ്പിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങും രംഗത്ത് എത്തിയിരുന്നു. അതേസമയം ആവശ്യം വന്നാല്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുമെന്നും അതിന് കനംകൂടുമെന്നും സിദ്ധു പറഞ്ഞു. ഇന്നലെയായിരുന്നു ഇംറാന്‍ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങ്.

TAGS :

Next Story