Quantcast

ഗോധ്ര ട്രെയിന്‍ തീവെപ്പ് കേസില്‍ രണ്ട് പേര്‍ കൂടി കുറ്റക്കാര്‍

ഫറൂഖ് ബന്ന, ഇമ്രാന്‍ എന്ന ഷേരു ബാട്ടിക് എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്.

MediaOne Logo

Web Desk

  • Published:

    27 Aug 2018 9:19 AM GMT

ഗോധ്ര ട്രെയിന്‍ തീവെപ്പ് കേസില്‍ രണ്ട് പേര്‍ കൂടി കുറ്റക്കാര്‍
X

2002ലെ ഗോധ്ര ട്രെയിന്‍ തീവെപ്പ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട രണ്ട് പേര്‍ കൂടി കുറ്റക്കാരാണെന്ന് പ്രത്യേക വിചാരണ കോടതി. ഗൂഢാലോചന കുറ്റമാണ് ഇരുവര്‍ക്കുമെതിരെ കണ്ടെത്തിയത്.

സുപ്രീംകോടതി നിയോഗിച്ച പ്രത്യേക വിചാരണ കോടതിയാണ് രണ്ട് പ്രതികളെ കുറ്റക്കാരായി കണ്ടെത്തിയത്. ഫറൂഖ് ബന്ന, ഇമ്രാന്‍ എന്ന ഷേരു ബാട്ടിക് എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. മറ്റ് പ്രതികളായ ഹുസൈന്‍ സുലൈമാന്‍, കസാം ബമേഡി, ഫറൂഖ് ദന്തിയാ എന്നിവരെ വെറുതെവിട്ടു.

സംഭവത്തിന് ശേഷം കാണാതായ പ്രതികളെ വിവിധ ഏജന്‍സികള്‍ 2015-16 കാലഘട്ടത്തിലാണ് അറസ്റ്റ് ചെയ്തത്. എട്ട് പ്രതികള്‍ കൂടി ഒളിവിലാണെന്നാണ് അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കുന്നത്. കേസില്‍ പ്രത്യേക കോടതി 31 പേരെയാണ് മുന്‍പ് കുറ്റക്കാരായി കണ്ടെത്തിയത്. ഇതില്‍ 11 പേര്‍ക്ക് വധശിക്ഷയും 20 പേര്‍ക്ക് ജീവപര്യന്തവും ശിക്ഷ വിധിച്ചു. 63 പേരെയാണ് കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടത്. 11 പേര്‍ക്കെതിരായ വധശിക്ഷ പിന്നീട് ഗുജറാത്ത് ഹൈക്കോടതി ജീവപര്യന്തമായി കുറച്ചിരുന്നു.

2002 ഫെബ്രുവരിയിലാണ് ഗുജറാത്തിലെ ഗോധ്രയില്‍ സബര്‍മതി എക്സ്പ്രസ് തീവെക്കപ്പെട്ടതിനെ തുടര്‍ന്ന് 59 പേര്‍ കൊല്ലപ്പെട്ടത്.

TAGS :

Next Story