Quantcast

‘എന്തിനാണ് വീട്ടിൽ ഫൂലെയുടെയും അംബേദ്കറുടെയും ചിത്രങ്ങൾ?’; ഇഫ്ലു കാമ്പസിലെ പൊലിസ് ഭീകരത

പ്രമുഖ സാമൂഹിക പ്രവർത്തകനും തെലുങ്ക് കവിയുമായ വരവരറാവുവിന്റെ മകളുടെ ഭർത്താവാണെന്നതായിരുന്നു പ്രൊഫ. സത്യനാരായണയുടെ വസതി റെയ്ഡ് ചെയ്യുന്നതിനുള്ള കാരണമായി പൊലിസ് പറഞ്ഞത്

MediaOne Logo

Web Desk

  • Published:

    29 Aug 2018 12:12 PM GMT

‘എന്തിനാണ് വീട്ടിൽ ഫൂലെയുടെയും അംബേദ്കറുടെയും ചിത്രങ്ങൾ?’; ഇഫ്ലു കാമ്പസിലെ പൊലിസ് ഭീകരത
X

"എന്റെ മുപ്പത് വർഷത്തെ അക്കാദമിക ജീവിതം അഞ്ച് മിനിറ്റ് കൊണ്ട് നശിപ്പിക്കപ്പെട്ടു. എന്തിനാണ് നിങ്ങൾ മാവോയെ വായിക്കുന്നത്?, എന്തിനാണ് നിങ്ങൾ മാർക്സിനെ വായിക്കുന്നത്?, എന്തിനാണ് നിങ്ങൾ ഗദ്ദറുടെ പാട്ടുകൾ സൂക്ഷിച്ചിരിക്കുന്നത്? എന്തുകൊണ്ടാണ് നിങ്ങളുടെ വീട്ടിൽ ദൈവങ്ങളുടെ ചിത്രങ്ങൾക്ക് പകരം ഫൂലെയുടെയും അംബേദ്കറുടെയും ചിത്രങ്ങൾ കാണുന്നത് തുടങ്ങിയ ചോദ്യങ്ങളാണ് പോലീസ് എന്നോട് ചോദിച്ചത്. എന്തിനാണ് നിങ്ങൾ ഇന്റലക്ച്ച്വൽ ആവാൻ ശ്രമിക്കുന്നത്, നിങ്ങൾക്ക് കിട്ടുന്ന ശമ്പളം കൊണ്ട് സന്തുഷ്ടനായിക്കൂടെ എന്നും അവരെന്നോട് ചോദിച്ചു. ഞാൻ സന്തുഷ്ടനാണ്, പക്ഷെ എനിക്ക് വായിക്കുകയും പഠിപ്പിക്കുകയും വേണം."

-പ്രൊഫ. സത്യനാരായണ

ഹൈദരബാദ് ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്‌സിറ്റി (EFLU) കൾച്ചറൽ സ്റ്റഡീസ് ഡിപ്പാർട്ട്മെന്റ് മേധാവി ഫൊഫ. കെ. സത്യനാരായണയുടെ വാക്കുകളാണിത്. അഗസ്ത് 28 ചൊവ്വാഴ്ച രാവിലെയാണ് മഹാരാഷ്ട്ര പോലീസ് പ്രൊഫ. സത്യാനാരായണയുടെ യൂണിവേഴ്സിറ്റി ക്യാമ്പസ്സിനകത്തെ വസതിയിൽ റെയ്ഡ് നടത്തിയത്.

മതിയായ കാരണങ്ങളോ വ്യക്തമായ രേഖകളോ ഇല്ലാതെയാണ് പോലീസ് റെയ്ഡ് നടത്തിയത്. റെയ്ഡിനുള്ള ഏക കാരണമായി പോലീസ് പറഞ്ഞത് പ്രമുഖ സാമൂഹിക പ്രവർത്തകനും തെലുങ്ക് കവിയുമായ വരവരറാവുവിന്റെ മകളുടെ ഭർത്താവാണ് താൻ എന്നതാണെന്ന് സത്യനാരായണ പറഞ്ഞു. രാവിലെ 10 മണിയോടെ വീട്ടിനകത്തേക്ക് കടന്നുകയറിയ പോലീസ് വൈകുന്നേരം 5 മണി വരെ സത്യാനാരാണയെയും കുടുംബത്തെയും വീടുവിട്ട് പുറത്തുപോകാൻ അനുവദിച്ചില്ല.

painful to see Prof. Sathya Narayana in this condition. #Stop_Hunting

Posted by Esm Aslam on Tuesday, August 28, 2018

റെയ്ഡ് നടക്കുന്നുവെന്ന വാർത്തയറിഞ്ഞ് വിദ്യാർത്ഥികളും അദ്ധ്യാപകരുമടങ്ങുന്ന അനേകം പേർ രാവിലെ മുതൽ പ്രൊഫ. സത്യാനാരായണയുടെ വസതിക്കു മുന്നിൽ തടിച്ചുകൂടിയിരുന്നു. ലാപ്ടോപ്പുകൾ, ഹാർഡ് ഡിസ്കുകൾ, പെൻഡ്രൈവുകൾ, അക്കാദമിക ലേഖനങ്ങൾ, ഗവേഷണ പ്രബന്ധങ്ങൾ തുടങ്ങിയവയെല്ലാം പോലീസ് കൊണ്ടുപോവുകയും ഫോൺ, ഇ-മെയിൽ തുടങ്ങിയവ ബ്ലോക്ക് ചെയ്യുകയും ചെയ്തു. താൻ 30 വർഷം കൊണ്ട് ശേഖരിച്ച അക്കാദമിക മെറ്റീരിയലുകൾ പോലീസ് നശിപ്പിച്ചെന്നും വസ്ത്രം മാറാനുള്ള സ്വകാര്യത പോലും അനുവദിക്കാതെ തന്നെ ഒരു ടെററിസ്റ്റിനെ പോലെയാണ് പോലീസ് കൈകാര്യം ചെയ്തതെന്നും സത്യനാരായണ പറഞ്ഞു.

സംഭവത്തിൽ പ്രതിഷേധിച്ച് ഇഫ്ളുവിലെ വിദ്യാർത്ഥികൾ ആഗസ്ത് 29 ബുധനാഴ്ച്ച ക്ലാസുകൾ ബഹിഷ്കരിച്ചു. ക്യാമ്പസ്സിൽ വിദ്യാർത്ഥികൾ സംഘടിപ്പിച്ച ഫ്രതിഷേധ യോഗത്തെ പ്രൊഫ. സത്യനാരായണ അഭിസംബോധന ചെയ്തു. ജനങ്ങളുടെ മുന്നിൽ എടുത്തു കാട്ടാൻ ഒരു ഭരണ നേട്ടം പോലുമില്ലാത്ത പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പരിഭ്രാന്തി നിറഞ്ഞ നടപടികളാണിതെന്ന് സത്യനാരായണ പറഞ്ഞു. മോഡിക്കെതിരെ വധശ്രമം നടത്തേണ്ട ആവശ്യമുദിക്കുന്നില്ല. മോഡിയും കേന്ദ്ര സർക്കാരും സ്വാഭാവിക മരണത്തിലേക്കാണ് നീങ്ങുന്നത്. വധശ്രമങ്ങളിലൂടെയല്ല മറിച്ച്, ആശയപരമായും പ്രത്യയശാസ്ത്രപരവുമായുള്ള സമരങ്ങളിലൂടെയാണ് താനുൾപ്പെടെയുള്ളവർ ബി.ജെ.പിയെയും ഹിന്ദുത്വ ഫാസിസത്തേയും നേരിടുന്നതെന്നും സത്യനാരായണ പറഞ്ഞു.

Prof. Satyanarayana addresses the gathering

Posted by Naseeb Ali AK on Tuesday, August 28, 2018

വിദ്യാർത്ഥികളും അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാരും സംയുക്തമായി ക്യാമ്പസ്സിൽ പ്രതിഷേധ റാലിയും പൊതുയോഗവും നടത്തി.

അക്കാദമിക രംഗത്ത് ദളിത് പഠനങ്ങൾ ശക്തമാക്കുന്നതിൽ നിർണായ പങ്കുവഹിച്ച വ്യക്തിയാണ് പ്രൊഫ. സത്യനാരായണ. അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട പുസ്തകങ്ങളും ഗവേഷണ പ്രബദ്ധങ്ങളും താഴെ കൊടുക്കുന്നു:

അക്കാദമിക പ്രബദ്ധങ്ങൾ:

'The political and aesthetic significance of contemporary Dalit literature

Review of " Towards Social Change: Essays on Dalit Literature (2014)"

Crossing caste lines

Experience and Dalit Theory

Categories of Caste, Class, and Telugu Dalit Literature

Braj Ranjan Mani, Debrahmanising History: Dominance and Resistance in Indian Society

പുസ്തകങ്ങൾ:

-Dalit Studies

-The Exercise of Freedom An introduction to dalit writitng ed. K. Satyanarayana and Susie Tharu

-No Alphabet in Sight: New Dalit Writing from South India, Dossier 1: Tamil and Malayalam, Edited By K. Satyanarayana & Susie Tharu

-STEEL NIBS ARE SPROUTING: NEW DALIT WRITING FROM SOUTH INDIA, DOSSIER 2: TELUGU AND KANNADA edited and introduced by K. Satyanarayana and Susie Tharu

ഇഫ്ലു പ്രസ് റിലീസ്

(ഇഫ്ലു സ്റ്റുഡന്‍റ്സ് കളക്ടീവ്)

TAGS :

Next Story