രാഹുലിന്റെ മാന്‍സരോവര്‍ യാത്ര സംശയകരമെന്ന് ബിജെപി
രാഹുലിനെ ചൈനീസ് ഗാന്ധിയെന്നും ബിജെപി വക്താവ് വിളിച്ചു.ട്വിറ്ററില്‍ കൈലാസ് പര്‍വ്വതത്തിന്റെ ചിത്രത്തോടെയുള്ള സംസ്‌കൃത ശ്ലോകം പോസ്റ്റ് ചെയ്തതായിരുന്നു രാഹുലിന്റെ മറുപടി.

രാഹുല്‍ ഗാന്ധിയുടെ കൈലാസ് മാന്‍സരോവര്‍ യാത്രയെ വിമര്‍ശിച്ച് ബിജെപി. ചൈനീസ് സര്‍ക്കാരിന്റെ പ്രതിനിധിയെപ്പോലെയാണ് രാഹുല്‍ പെരുമാറുന്നതെന്നും, അതിനാല്‍ കൈലാസ് മാന്‍സരോവര്‍ യാത്ര സംശയകരമാണെന്നും ബിജെപി വക്താവ് സാമ്പിത് പത്ര ആരോപിച്ചു. എല്ലാവര്‍ക്കും സമാധാനമുണ്ടാകട്ടെയെന്ന് പറയുന്ന സംസ്‌കൃത ശ്ലോകം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തായിരുന്നു ബിജെപിക്ക് രാഹുലിന്റെ മറുപടി.
ഹിന്ദുമത വിശ്വാസപ്രകാരം ശിവന്റെ വാസസ്ഥലമായ കൈലാസത്തിലേക്ക് കാല്‍നടയായി പ്രവേശിക്കണമെന്നത് തന്റെ എക്കാലത്തെയും ആഗ്രഹമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേരത്തെ പറഞ്ഞിരുന്നു. പതിനഞ്ച് ദിവസം നീണ്ട് നില്‍ക്കുന്ന യാത്രക്ക് ഇന്ന് രാവിലെയാണ് രാഹുല്‍ തുടക്കം കുറിച്ചത്. ഇതിന് പിന്നാലെയാണ് രാഹുലിന് ചൈനീസ് പ്രേമമെന്നാരോപിച്ച് ബിജെപി രംഗത്തെത്തിയത്. ഡോക്ലാം വിഷയത്തില്‍ ഇന്ത്യയുമായി കടുത്ത തര്‍ക്കം നിലനില്‍ക്കുന്ന സമയത്ത് ചൈനീസ് അംബാസിഡറുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തിയതും, ചൈനയുടെ വികസന മാതൃകകളെ പ്രകീര്‍ത്തിച്ചതുമെല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു സാമ്പിത് പത്രയുടെ വിമര്‍ശം. രാഹുലിനെ ചൈനീസ് ഗാന്ധിയെന്നും ബിജെപി വക്താവ് വിളിച്ചു.
ട്വിറ്ററില്‍ കൈലാസ് പര്‍വ്വതത്തിന്റെ ചിത്രത്തോടെയുള്ള സംസ്‌കൃത ശ്ലോകം പോസ്റ്റ് ചെയ്തതായിരുന്നു രാഹുലിന്റെ മറുപടി. രാഹുലിന്റെ വ്യക്തിപരമായ തീര്‍ത്ഥാടനയാത്രയെ രാഷ്ട്രീയവത്കരിക്കാനാണ് ബിജെപിയുടെ ശ്രമമെന്നും, ശിവ ഭക്തനായ രാഹുലിനെ ഉള്‍ക്കൊള്ളാന്‍ ബിജെപിക്ക് കഴിയുന്നില്ലെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു. രാഹുലിന്റെ ക്ഷേത്രങ്ങളിലേക്കും തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കമുള്ള സന്ദര്‍ശനങ്ങളെ നേരത്തെയും ബിജെപി വിവാദമാക്കിയിരുന്നു.
Adjust Story Font
16

