Quantcast

മാന്‍ഹോള്‍ തൊഴിലാളികളോട് അവഗണന: പുനരധിവാസത്തിന് മോദി സര്‍ക്കാര്‍ ഒരു രൂപ പോലും അനുവദിച്ചില്ല

യു.പി.എ സര്‍ക്കാര്‍ കാലത്തനുവദിച്ച തുകയുടെ പകുതിയും ഇപ്പോഴും ചെലവഴിക്കാതെ കിടക്കുകയാണ്.

MediaOne Logo

Web Desk

  • Published:

    1 Sep 2018 2:33 AM GMT

മാന്‍ഹോള്‍ തൊഴിലാളികളോട് അവഗണന: പുനരധിവാസത്തിന് മോദി സര്‍ക്കാര്‍ ഒരു രൂപ പോലും അനുവദിച്ചില്ല
X

രാജ്യത്ത് മാന്‍ഹോള്‍ തൊഴിലാളികളുടെയും തോട്ടിപ്പണിക്കാരുടെയും പുനരധിവാസത്തിന് മോദീ സര്‍ക്കാര്‍ ഇതുവരെ ഒരു രൂപ പോലും ചെലവഴിച്ചില്ലെന്ന് വിവരാവകാശ രേഖ. യു.പി.എ സര്‍ക്കാര്‍ കാലത്തനുവദിച്ച തുകയുടെ പകുതിയും ഇപ്പോഴും ചെലവഴിക്കാതെ കിടക്കുകയാണ്. ഇത് സംബന്ധിച്ച കെടുകാര്യസ്ഥതതയുടെ കണക്കുകള്‍ ദി വയര്‍ വെബ്സൈറ്റാണ് പുറത്ത് വിട്ടത്.

സാമൂഹ്യ ക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ മാലിന്യ നിര്‍മ്മാര്‍ജ്ജന ധനകാര്യ വികസന കോര്‍പ്പറേഷന്‍ രാജ്യത്ത് തോട്ടിപ്പണി ചെയ്യുന്ന തൊഴിലാളികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനുമായി അവസാനമായി ഫണ്ട് അനുവദിച്ചത് 2013-14 സാമ്പത്തിക വര്‍ഷം. അതായത് യു.പി.എ സര്‍ക്കാര്‍ കാലത്ത്. 55 കോടി രൂപയായിരുന്നു ഈ തുക. ഇതിന് ശേഷം ഇവര്‍‌ക്കായി കേന്ദ്ര സര്‍ക്കാന്‍ ഒരു രൂപ പോലും അനുവദിച്ചില്ലെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.

യു പി എ കാലത്തനുവദിച്ച തുക 2017 സെപ്റ്റംബര്‍ വരെ മോദീസര്‍ക്കാര്‍ പൂര്‍ണമായും ചെലവഴിക്കാതെ വച്ചു. പിന്നീട് ഇതില്‍ നിന്ന് ഇതുവരെ 24 കോടി രുപ ചെലവാക്കി. 2015 -16 വര്‍ഷത്തില്‍ പുനരധിവാസത്തിനുള്ള 40000 രൂപയുടെ ധനസഹായം 8,627 തൊഴിലാളികള്‍ക്ക് അനുവദിച്ചു. എന്നാല്‍ ഇവരില്‍ 365 പേര്‍ മാത്രമാണ് ഈ തുക സ്വീകരിച്ചത്. 2016 -17 സാന്പത്തിക വര്‍ഷത്തില്‍ 1567 പേര്‍ക്കും തൊട്ടടുത്ത വര്‍ഷം 890 പേര്‍ക്കും മാത്രമാണ് ധനസഹായ തുക ലഭ്യമാക്കിയെതെന്നും കണക്കുകള്‍‌ വ്യക്തമാക്കുന്നു. ധനസഹായത്തിന് അര്‍ഹരായ തൊഴിലാളികളെ കണക്കാക്കുന്ന രീതിയും അശാസ്ത്രീയമാണെന്ന് വിവിധ സാമൂഹ്യ പ്രവര്‍ത്തകരും നിന്നും മനുഷ്യാവകാശ പ്രവര്‍ത്തകരും നേരത്തെ തന്നെ വിമര്‍ശം ശക്തമായിട്ടുണ്ട്. ഫണ്ട് വിനിയോഗത്തിലെ കെടുകാര്യസ്ഥത സംബന്ധിച്ച ദേശീയ മാലിന്യ സംസ്കരണ ധനകാര്യ വികസന കോര്‍പ്പറേഷനോട് വിവരാവകാശ പ്രകാരം ചോദ്യങ്ങളുന്നയിച്ചെങ്കിലും ഇതുവരെ മറുപടി ലഭിച്ചില്ലെന്ന് ദി വയര്‍ വെബ്സൈറ്റ് വ്യക്തമാക്കി.

TAGS :

Next Story