Quantcast

കൊൽക്കത്തയിൽ ആളൊഴിഞ്ഞ പ്രദേശത്ത് 14 നവജാത ശിശുക്കളുടെ മൃതദേഹങ്ങള്‍; അന്വേഷണം തുടങ്ങി

ഹരിദേബ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള രാജാറാം മോഹൻ റോയ് സരണിയില്‍ ആളൊഴിഞ്ഞ പ്രദേശത്താണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങളില്‍ ചിലത് പൂര്‍ണമായും ചിലത് ഭാഗികമായും അഴുകിയ നിലയിലായിരുന്നു. 

MediaOne Logo

Web Desk

  • Published:

    2 Sep 2018 3:49 PM GMT

കൊൽക്കത്തയിൽ ആളൊഴിഞ്ഞ പ്രദേശത്ത് 14 നവജാത ശിശുക്കളുടെ മൃതദേഹങ്ങള്‍; അന്വേഷണം തുടങ്ങി
X

തെക്കൻ കൊൽക്കത്തയില്‍ 14 നവജാത ശിശുക്കളുടെ മൃതദേഹങ്ങള്‍ പ്ലാസ്റ്റിക് ബാഗുകളിൽ കെട്ടിവെച്ച നിലയിൽ കണ്ടെത്തി. ഹരിദേബ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള രാജാറാം മോഹൻ റോയ് സരണിയില്‍ ആളൊഴിഞ്ഞ പ്രദേശത്താണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ശുചീകരണ തൊഴിലാളികളാണ് നടുക്കുന്ന ഈ കാഴ്ച ആദ്യം കണ്ടത്.

മൃതദേഹങ്ങളില്‍ ചിലത് പൂര്‍ണമായും ചിലത് ഭാഗികമായും അഴുകിയ നിലയിലായിരുന്നു. സ്ഥലം വാസരഹിതമായതിനാൽ ഇവിടെ നിക്ഷേപിച്ചതാവാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ ആരാണിതിന് പിന്നിലെന്ന് വ്യക്തമായ സൂചന ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

ഏതെങ്കിലും അബോര്‍ഷന്‍ റാക്കറ്റുകളാകാം സംഭവത്തിന് പിന്നിലെന്നും പൊലീസ് സംശയിക്കുന്നു. ''എവിടെ നിന്നാണ് ഈ മൃതദേഹങ്ങള്‍ എത്തിയത് എന്നിന് യാതൊരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ല. ഉപയോഗിക്കാതെ കിടക്കുന്ന പ്രദേശമായതിനാല്‍ മൃതദേഹങ്ങള്‍ ഇവിടെ കൊണ്ടുവന്ന് കളഞ്ഞതാകാമെന്നാണ് കരുതുന്നത്.'' പൊലീസ് പറയുന്നു.

വിവരം അറിഞ്ഞതിനെ തുടര്‍ന്ന് മേയർ സോവൻ ചാറ്റർജി, പൊലീസ് കമ്മീഷണർ രാജീവ് കുമാർ എന്നിവർ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.

TAGS :

Next Story