Quantcast

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ്; കുറ്റപത്രത്തിന് കൂടുതല്‍ സമയം വേണമെന്ന് പൊലീസ്

യുഎപിഎ പ്രകാരം പൊലീസിന് കുറ്റപത്രം സമര്‍പ്പിക്കാന്‍ 90 ദിവസത്തെ സമയമാണ് ലഭിക്കുക. ഇതുപ്രകാരം ഇവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള സമയപരിധി സെപ്തംബര്‍ അഞ്ചിന് അവസാനിക്കും

MediaOne Logo

Web Desk

  • Published:

    2 Sept 2018 12:58 PM IST

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ്; കുറ്റപത്രത്തിന് കൂടുതല്‍ സമയം വേണമെന്ന് പൊലീസ്
X

മഹാരാഷ്ട്രയില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ചുള്ള അറസ്റ്റില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് പൂനെ പൊലീസ്. ജൂണില്‍ അറസ്റ്റ് ചെയ്ത റോണാ വില്‍സണ്‍ ഉള്‍പ്പെടെയുള്ള ആക്ടിവിസ്റ്റുകള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ മൂന്ന് മാസത്തെ സമയം കൂടി അനുവദിക്കണമെന്ന് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടു.

യുഎപിഎ(അണ്‍ലോഫുള്‍ ആക്ടിവിറ്റീസ് പ്രിവെന്‍ഷന്‍ ആക്ട്) പ്രകാരമാണ് ഇവരെ പൊലീസ് അറസ്റ്റു ചെയ്തിരിക്കുന്നത്. യുഎപിഎ പ്രകാരം പൊലീസിന് കുറ്റപത്രം സമര്‍പ്പിക്കാന്‍ 90 ദിവസത്തെ സമയമാണ് ലഭിക്കുക. റോണാ വില്‍സണ്‍, സുധീര്‍ ധവാലേ, മഹേഷ് റോട്ട്, ഷോമ സെന്‍, ഗാഡ്‌ലിംഗ് എന്നിവരെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ജൂണ്‍ ആറിനാണ് അറസ്റ്റു ചെയ്തത്. ഇതുപ്രകാരം ഇവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള സമയപരിധി സെപ്തംബര്‍ അഞ്ചിന് അവസാനിക്കും. സെപ്തംബര്‍ അഞ്ചിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ ഇവര്‍ക്ക് സ്വാഭാവിക ജാമ്യം ലഭിക്കും. ഇത് തടയുന്നതിന് കഴിഞ്ഞ ആഴ്ച അഞ്ച് ആക്ടിവിസ്റ്റുകളെ കൂടി അറസ്റ്റ് ചെയ്തത് ചൂണ്ടിക്കാട്ടിയാണ് പൊലീസ് പുതിയ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

ആഗസ്ത് 29നാണ് ഒമ്പത് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വീടുകളില്‍ പരിശോധന നടത്തിയ പൂനെ പൊലീസ് അഞ്ച് പേരെ അറസ്റ്റു ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നതടക്കം തെളിവുകള്‍ ഇവര്‍ക്കെതിരെ ഉണ്ടെന്നാണ് മഹാരാഷ്ട്ര പൊലീസ് വ്യാഴാഴ്ച്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടിരുന്നത്.

TAGS :

Next Story