Quantcast

കര്‍ണാടകയില്‍ കോണ്‍ഗ്രസിന്‍റെ വിജയാഘോഷത്തിനെതിരെ ‘ആസിഡ്’ ആക്രമണം

തുംകറിലെ പതിനാറാം വാര്‍ഡില്‍ ഇനിയത്തുല്ല ഖാന്‍റെ വിജയമാഘോഷിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.

MediaOne Logo

Web Desk

  • Published:

    3 Sept 2018 6:36 PM IST

കര്‍ണാടകയില്‍ കോണ്‍ഗ്രസിന്‍റെ വിജയാഘോഷത്തിനെതിരെ ‘ആസിഡ്’ ആക്രമണം
X

കര്‍ണാടക തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തി ഭരണമുറപ്പിച്ച പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ വിജയാഘോഷത്തിനെതിരെ ‘ആസിഡ്’ ആക്രമണം. സംഭവത്തില്‍ പത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. പൊള്ളലേറ്റ പത്തു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുംകറിലെ പതിനാറാം വാര്‍ഡില്‍ ഇനിയത്തുല്ല ഖാന്‍റെ വിജയമാഘോഷിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.

ആള്‍ക്കൂട്ടത്തിനിടയില്‍ നുഴഞ്ഞു കയറിയ ചിലരാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ ആസിഡ് ഉപയോഗിച്ചല്ല ആക്രമണം നടത്തിയതെന്നും ത്വക്കില്‍ അലര്‍ജിയുണ്ടാക്കുന്ന രാസപദാര്‍ഥമാണ് ഉപയോഗിച്ചതെന്നും പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു. ഇതേസമയം, ആക്രമണത്തിന് ഉപയോഗിച്ച രാസപദാര്‍ഥത്തില്‍ ചെറിയ തോതില്‍ ആസിഡുണ്ടെന്നും പൊലീസ് സൂപ്രണ്ടന്‍റ് ദിവ്യ വി ഗോപിനാഥ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ദിവ്യ അറിയിച്ചു.

TAGS :

Next Story