Quantcast

‘എഫ്ബി പേജിന് 15,000ലൈക്ക്, 5000 ട്വിറ്റര്‍ ഫോളോവേഴ്സ്’ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകാന്‍ വിചിത്ര നിബന്ധനകള്‍

കഴിഞ്ഞ ദിവസമാണ് സാമൂഹ്യമാധ്യമങ്ങളിലെ പ്രചാരണം ശക്തമാക്കുന്നതിന്റെ ഭാഗമായുള്ള കോണ്‍ഗ്രസിന്റെ വിചിത്രമായ നിബന്ധനകളോടെയുള്ള ഉത്തരവ്. ജനപ്രതിനിധികള്‍ക്കും പാര്‍ട്ടി ഭാരവാഹികള്‍ക്കും ഉത്തരവ് ബാധകമാണ്.

MediaOne Logo

Web Desk

  • Published:

    4 Sep 2018 1:19 AM GMT

‘എഫ്ബി പേജിന് 15,000ലൈക്ക്, 5000 ട്വിറ്റര്‍ ഫോളോവേഴ്സ്’ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകാന്‍ വിചിത്ര നിബന്ധനകള്‍
X

മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് മോഹിച്ചിരിക്കുന്നവര്‍ക്ക് വില്ലനായി പിസിസി ഉത്തരവ്. സീറ്റ് കിട്ടണമെങ്കില്‍ സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായിരിക്കണമെന്നാണ് പുതിയ നിബന്ധന. സാമൂഹ്യ മാധ്യമങ്ങളിലെ സ്വാധീനം തെളിയിക്കാനും അവസരമുണ്ട്.

കഴിഞ്ഞ ദിവസമാണ് സാമൂഹ്യമാധ്യമങ്ങളിലെ പ്രചാരണം ശക്തമാക്കുന്നതിന്റെ ഭാഗമായുള്ള കോണ്‍ഗ്രസിന്റെ വിചിത്രമായ നിബന്ധനകളോടെയുള്ള ഉത്തരവ് ഇറങ്ങിയത്. ജനപ്രതിനിധികള്‍ക്കും പാര്‍ട്ടി ഭാരവാഹികള്‍ക്കും ഉത്തരവ് ബാധകമാണ്.

സ്ഥിരമായി സ്ഥാനാര്‍ത്ഥി കുപ്പായം തയ്ച്ച് തെരഞ്ഞെടുപ്പ് കാത്തിരിക്കുന്നവര്‍ക്കിടയിലേക്കാണ് വില്ലനായി മധ്യപ്രദേശ് പിസിസിയുടെ പുതിയ ഉത്തരവെത്തിയത്. ജനസമ്മതന്‍, പൊതുപ്രവര്‍ത്തന രംഗത്തെ പരിചയം തുടങ്ങിയ സ്ഥിരം മാനദണ്ഡങ്ങളെ മാറ്റിനിര്‍ത്തുകയാണ് ഈ ഉത്തരവ്. പകരം ഇറക്കിയിരിക്കുന്നതോ ന്യൂജന്‍ നിബന്ധനകളും.

ചുരുങ്ങിയത് 5000 ട്വിറ്റര്‍ ഫോളോവേഴ്സ്, ഫേസ്ബുക്ക് പേജിന് 15,000 ലൈക്ക്, ബൂത്ത് തല പ്രവര്‍ത്തകരുടെ വാട്സാപ്പ് ഗ്രൂപ്പുകളിലൊന്നിലെങ്കിലും അഡ്മിന്‍ ഇങ്ങനെ പോകുന്നു നിബന്ധനകള്‍. ഒപ്പം മധ്യപ്രദേശ് പിസിസിയുടെ ട്വിറ്റര്‍ ഹാന്‍ഡിലിലെ എല്ലാ ട്വീറ്റും ലൈക്ക് ചെയ്യുകയും റീട്വീറ്റ് ചെയ്യുകയും വേണം. ഇത്രയുമായാല്‍ പോര. സെപ്തംബര്‍ 15ന് സാമൂഹ്യമാധ്യമങ്ങളിലെ സ്വാധീനം തെളിയിക്കുകയും വേണം.

പ്രചാരണരംഗത്ത് പാര്‍ട്ടിയുടെ സാമൂഹ്യമാധ്യമ സ്വാധീനം വര്‍ധിപ്പിക്കാമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. ഒപ്പം 65,000 സൈബര്‍ പോരാളികളെ ഇറക്കി പ്രചാരണം കടുപ്പിക്കുന്ന ബിജെപിയെ തളര്‍ത്താനാകുമെന്നും കോണ്‍ഗ്രസ് വിശ്വസിക്കുന്നു.

TAGS :

Next Story