Quantcast

ഗൗരി ലങ്കേഷിന്റെ കൊലപാതകം: പ്രതി പരശുറാം വാഗ്മോര്‍ തന്നെയെന്ന് ഫോറന്‍സിക്സ്

MediaOne Logo

geethu

  • Published:

    5 Sept 2018 6:31 PM IST

ഗൗരി ലങ്കേഷിന്റെ  കൊലപാതകം: പ്രതി പരശുറാം വാഗ്മോര്‍ തന്നെയെന്ന് ഫോറന്‍സിക്സ്
X

മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവെച്ച് കൊന്നത് പരശുറാം വാഗ്മോര്‍ തന്നെയെന്ന് ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ട്. ഫോറന്‍സിക് ഗേറ്റ് അനാലിസിസ് പരിശോധനയിലൂടെയാണ് കൊലയാളിയെ ഉറപ്പിച്ചത്.

സിസിടിവിയില്‍ പതിഞ്ഞ കൊലപാതക ദൃശ്യങ്ങളും കൊലപാതക രംഗത്തിന്‍റെ പുനരാവിഷ്ക്കാരണ വീഡിയോയും ഉള്‍പ്പെടുത്തി ഗുജറാത്തിലെ ഡയറക്ടറേറ്റ് ഓഫ് ഫോറന്‍സിക് ലാബില്‍ നടത്തിയ പരശോധനയിലാണ് ഇക്കാര്യം തെളിഞ്ഞത്. ഗൗരി ലങ്കേഷിന് നേരെ വെടിയുതിര്‍ത്തത് താനായിരുന്നുവെന്ന് വാഗ്മോര്‍ നേരത്തെ കുറ്റസമ്മതം നടത്തിയിരുന്നു.

TAGS :

Next Story