Quantcast

‘മൊബൈല്‍ വാങ്ങാന്‍ 500രൂപ; ഇന്റര്‍നെറ്റിനും 500’ തെരഞ്ഞെടുപ്പ് വാഗ്ദാനവുമായി വസുന്ധര രാജെ

മുഖ്യമന്ത്രിയുടെ പുതിയ പ്രസ്താവന ജനങ്ങളെ വോട്ട് ബാങ്കുകളായി കണ്ട് ചൂഷണം ചെയ്യുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് വിമര്‍ശിച്ചു.

MediaOne Logo

Web Desk

  • Published:

    5 Sep 2018 6:38 AM GMT

‘മൊബൈല്‍ വാങ്ങാന്‍ 500രൂപ; ഇന്റര്‍നെറ്റിനും 500’ തെരഞ്ഞെടുപ്പ് വാഗ്ദാനവുമായി വസുന്ധര രാജെ
X

മൊബൈല്‍ഫോണ്‍ ഫോണ്‍ വാങ്ങാന്‍ പണം നല്‍കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനവുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ. മൊബൈല്‍ വാങ്ങാന്‍ 500രൂപ നല്‍കും. ഈ പണം ഉപയോഗിച്ച് മൊബൈല്‍ വാങ്ങിയ ശേഷം അതില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റിക്കായി 500രൂപ കൂടി നല്‍കുമെന്നുമാണ് വാഗ്ദാനം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഓണ്‍ലൈന്‍ വഴി ആയതിനാല്‍ മൊബൈൽ, ഇന്റർനെറ്റ് സ്കീമുകൾ ജനങ്ങള്‍ക്ക് സേവനങ്ങൾ ലഭ്യമാക്കാന്‍ സഹായകമാകുമെന്നാണ് രാജെയുടെ വിലയിരുത്തല്‍.

ബാംഷ ഡിജിറ്റല്‍ പരിവാര്‍ യോജനക്ക് കീഴിലുള്ളവര്‍ക്കും എന്‍എഫ്എസ്എ(നാഷ്ണല്‍ ഫുഡ് സെക്യുരിറ്റി ആക്ട്) ഗുണഭോക്താക്കള്‍ക്കുമാണ് ഇത്തരത്തില്‍ പണം നല്‍കുകയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. "ആദ്യ ഘട്ടമായി 500 രൂപ നല്‍കും. പിന്നീട് മൊബൈല്‍ ഫോൺ വാങ്ങിയ ശേഷം ഇന്റർനെറ്റുമായി കണക്ട് ചെയ്യുന്നതിനായി 500 രൂപ കൂടി നൽകും. ഫോൺ വാങ്ങാത്ത പക്ഷം രണ്ടാമത്തെ തുക ലഭിക്കില്ല.'' വസുന്ധര രാജെ വ്യക്തമാക്കി.

എന്നാല്‍ മുഖ്യമന്ത്രിയുടെ പുതിയ പ്രസ്താവന ജനങ്ങളെ വോട്ട് ബാങ്കുകളായി കണ്ട് ചൂഷണം ചെയ്യുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് വിമര്‍ശിച്ചു.

TAGS :

Next Story