Quantcast

ക്ഷേത്രത്തില്‍ അലങ്കരിച്ച ബലൂണ്‍ പൊട്ടിച്ചതിന് ദലിത് ബാലനെ അഞ്ച് പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു കൊലപ്പെടുത്തി

അലിഗഡിലെ നദ്രോയ് ഗ്രാമത്തിലാണ് ഒരു കൂട്ടം യുവാക്കളുടെ മര്‍ദ്ദനമേറ്റ് പന്ത്രണ്ടുവയസുകാരന്‍ കൊല്ലപ്പെട്ടത്.

MediaOne Logo

Web Desk

  • Published:

    7 Sep 2018 4:36 AM GMT

ക്ഷേത്രത്തില്‍ അലങ്കരിച്ച ബലൂണ്‍ പൊട്ടിച്ചതിന് ദലിത് ബാലനെ അഞ്ച് പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു കൊലപ്പെടുത്തി
X

ഉത്തര്‍പ്രദേശില്‍ ക്ഷേത്രത്തില്‍ അലങ്കരിച്ച ബലൂണ്‍ പൊട്ടിച്ചതിന് ദലിത് ബാലനെ അഞ്ച് പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു കൊലപ്പെടുത്തി. അലിഗഡിലെ നദ്രോയ് ഗ്രാമത്തിലാണ് ഒരു കൂട്ടം യുവാക്കളുടെ മര്‍ദ്ദനമേറ്റ് പന്ത്രണ്ടുവയസുകാരന്‍ കൊല്ലപ്പെട്ടത്.

ജന്മാഷ്ടമി ആഘോഷങ്ങളോടനുബന്ധിച്ചായിരുന്നു ചാമണ്ട ക്ഷേത്രം അലങ്കരിച്ചിരുന്നത്. ബലൂണില്‍ തൊട്ടയുടനെ പൊട്ടിപ്പോയതായി സുഹൃത്ത് സൂരജ് പറയുന്നു. ഇതോടെ ക്ഷേത്രത്തില്‍നിന്നും അഞ്ചു പേര്‍ ഇറങ്ങിവന്ന് ബാലനെ മര്‍ദ്ദിച്ചു. കയ്യും കാലും പിടിച്ചുകെട്ടി വയറില്‍ ശക്തമായി അടിക്കുകയായിരുന്നു. ഇതു കണ്ട സൂരജ് ഓടിപ്പോയി കുട്ടിയുടെ അമ്മയെ വിവരം അറിയിക്കുകയും ചെയ്തു. സംഭവം അറിഞ്ഞ അമ്മ സാവിത്രി ദേവി ക്ഷേത്രത്തിലെത്തിയപ്പോള്‍ മകന്‍ വീണുകിടക്കുന്നതാണ് കണ്ടത്. ഉടന്‍ തന്നെ കുട്ടിയെ വീട്ടിലെത്തിക്കുകയും ഗ്രാമത്തലവനായ ശ്യാം സുന്ദര്‍ ഉപാധ്യയോട് പരാതിപ്പെടുകയും ചെയ്തു. എന്നാല്‍ ശ്യാം സുന്ദര്‍ സംഭവം ഗൌരവകരമായി എടുത്തില്ലെന്നും സാവിത്രി പറഞ്ഞു.

ബുധനാഴ്ച രാവിലെ 11 മണിയോടെ കുട്ടിയെ ആദ്യം ചികിത്സിച്ച ക്ലിനിക്കില്‍ നിന്നും അലിഗഡ് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും 12.30 ഓടെയാണ് മരണത്തിന് കീഴടങ്ങുകയായിരുന്നു. കൂലിവേല ചെയ്ത് കുടുംബം പുലര്‍ത്തുന്ന സാവിത്രിയുടെ ഭര്‍ത്താവ് എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചുപോയതാണ്. ഒരു മകളും രണ്ട് ആണ്‍കുട്ടികളുമാണ് ഇവര്‍ക്കുള്ളത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

TAGS :

Next Story