Quantcast

ബംഗളൂരു വിമാനത്താവളത്തില്‍ ബോര്‍ഡിങ് പാസ് വേണ്ട; മുഖം നോക്കി പാസ് നല്‍കുന്ന സംവിധാനം ഉടന്‍

ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കടലാസില്ലാത്ത ബോര്‍ഡിങ് സംവിധാനം വരുന്നു

MediaOne Logo

Web Desk

  • Published:

    7 Sept 2018 8:19 AM IST

ബംഗളൂരു വിമാനത്താവളത്തില്‍ ബോര്‍ഡിങ് പാസ് വേണ്ട; മുഖം നോക്കി പാസ് നല്‍കുന്ന സംവിധാനം ഉടന്‍
X

ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കടലാസില്ലാത്ത ബോര്‍ഡിങ് സംവിധാനം വരുന്നു. യാത്രക്കാരുടെ മുഖം തിരിച്ചറിയുന്ന സാങ്കേതികവിദ്യയാണ് ബോര്‍ഡിങിന് ഉപയോഗിക്കുക. ഇതോടെ ബോര്‍ഡിങ് പാസിനായി സമയം കളയുന്നത് ഒഴിവാക്കാനാകും. യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ തിരിച്ചറിയുന്ന വിധത്തിലാണ് ക്രമീകരണം.

നിങ്ങളുടെ മുഖമാണ് ഇനി ബോര്‍ഡിങ് പാസ് ആശയം പ്രാവര്‍ത്തികമാക്കാന്‍ എന്ന ലിസ്‍ബണിലെ വിഷന്‍ ബോക്സ് എന്ന സ്ഥാപനവുമായി കരാറില്‍ ഒപ്പുവെച്ചെന്ന് ബെംഗളൂരു വിമാനത്താവള അധികൃതര്‍ അറിയിച്ചു. ബയോമെട്രിക് സംവിധാനത്തിലൂടെ ബോര്‍ഡിങ് എളുപ്പമാക്കുകയും കടലാസ് ഉപയോഗം ഒഴിവാക്കുകയുമാണ് ലക്ഷ്യം.

അടുത്ത വര്‍ഷമാണ് ആദ്യ ഘട്ടം നടപ്പാക്കുക. ജെറ്റ് എയര്‍വെയ്സ്, എയര്‍ ഏഷ്യ, സ്പൈസ് ജെറ്റ് യാത്രക്കാര്‍ക്കാണ് ആദ്യം ഈ സംവിധാനം ലഭ്യമാക്കുക.

TAGS :

Next Story