Quantcast

മോദി നിരന്തരം സന്ദര്‍ശിച്ച് പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടും ബി.ജെ.പി കാര്‍ഗിലില്‍ തകര്‍ന്നടിഞ്ഞു; കാരണം..

കാര്‍ഗിലിലെ ലഡാക് ഓട്ടോണമസ് ഹില്‍ ഡെവലപ്പ്‌മെന്റ് കൗണ്‍സിലില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി; ജയിച്ചത് ഒരിടത്ത്, ഒന്‍പതിടത്ത് കെട്ടിവെച്ച പണം നഷ്ടമായി 

MediaOne Logo

Web Desk

  • Published:

    7 Sep 2018 6:50 AM GMT

മോദി നിരന്തരം സന്ദര്‍ശിച്ച് പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടും ബി.ജെ.പി കാര്‍ഗിലില്‍ തകര്‍ന്നടിഞ്ഞു; കാരണം..
X

കാര്‍ഗിലിലെ ലഡാക് ഓട്ടോണമസ് ഹില്‍ ഡെവലപ്പ്‌മെന്റ് കൗണ്‍സിലില്‍ നടന്ന തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ് ബി.ജെ.പി. 30 അംഗ കൌണ്‍സിലില്‍ ഒരു സീറ്റില്‍ മാത്രമാണ് ബി.ജെ.പി ജയിച്ചത്. ബി.ജെ.പിയുടെ വര്‍ഗീയ, ഭിന്നിപ്പിക്കല്‍ രാഷ്ട്രീയത്തിനെതിരെ ജനം വിധിയെഴുതിയെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

30 അംഗ കൗണ്‍സിലിലേക്ക് 14 സ്ഥാനാര്‍ഥികളെയാണ് ബി.ജെ.പി മത്സരിപ്പിച്ചത്. ആറ് സീറ്റുകളില്‍ സഖ്യമുണ്ടാക്കി. എന്നിട്ടും സന്‍സ്‌കറിലെ ഛായില്‍ മാത്രമാണ് ബി.ജെ.പി വിജയിച്ചത്. 9 സ്ഥാനാര്‍ഥികള്‍ക്ക് കെട്ടിവെച്ച പണം പോലും കിട്ടിയില്ല. പലര്‍ക്കും ലഭിച്ചത് നൂറില്‍ താഴെ വോട്ടുകള്‍ മാത്രം. ആകെ 52,000 വോട്ടുകള്‍ പോള്‍ ചെയ്തതില്‍ 2100 വോട്ടുകള്‍ മാത്രമാണ് ബി.ജെ.പിക്ക് ലഭിച്ചത്.

10 സീറ്റുകളില്‍ വിജയിച്ച നാഷണല്‍ കോണ്‍ഫറന്‍സാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. എട്ടു സീറ്റുകള്‍ നേടി കോണ്‍ഗ്രസ് രണ്ടാമതെത്തി. പി.ഡി.പിക്കും ബി.ജെ.പിയെ പോലെ തിരിച്ചടി നേരിട്ടു. രണ്ട് സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്.

പ്രധാനമന്ത്രിയായതില്‍ പിന്നെ നിരവധി തവണ മോദി കാര്‍ഗില്‍, ലഡാക്ക് മേഖലകളില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. പ്രദേശത്തിന്‍റെ ദീര്‍ഘകാല ആവശ്യമായിരുന്ന സോജില ടണല്‍ പദ്ധതി മെയിലാണ് മോദി ഉദ്ഘാടനം ചെയ്തത്. മഞ്ഞുവീഴ്ചയുണ്ടാകുമ്പോള്‍ പ്രദേശം ഒറ്റപ്പെട്ടുപോകുന്നത് തടയാനാണ് ഈ ടണല്‍ പദ്ധതി. ഇത്തരം അടിസ്ഥാന വികസന പദ്ധതികളും ക്ഷേമപദ്ധതികളും പ്രഖ്യാപിച്ചിട്ടും ബി.ജെ.പി കനത്ത പരാജയം ഏറ്റുവാങ്ങിയത് പാര്‍ട്ടിയുടെ വര്‍ഗീയ, ഭിന്നിപ്പിക്കല്‍ രാഷ്ട്രീയം കാരണമാണെന്നാണ് വിലയിരുത്തല്‍. ഭരണഘടന കശ്മീരിന് നല്‍കിയ പ്രത്യേക പദവി എടുത്തുമാറ്റാനുള്ള നീക്കവും തിരിച്ചടിയായി.

അതേസമയം മുന്‍ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇത്തവണ വോട്ടുകള്‍ കൂടുകയാണ് ചെയ്തതെന്നാണ് ബി.ജെ.പി നേതാവ് അശോക് കൌളിന്റെ അവകാശവാദം. എന്നാല്‍ രാജ്യത്താകെ രൂപപ്പെടുന്ന ബിജെപി വിരുദ്ധതയാണ് കാര്‍ഗിലിലെ തെരഞ്ഞെടുപ്പിലും കണ്ടതെന്ന് ലഡാക്കില്‍ നിന്നുള്ള രാഷ്ട്രീയ നിരീക്ഷകന്‍ സിദ്ദിഖ് വഹിദ് പറഞ്ഞു.

TAGS :

Next Story