Quantcast

ഇരുചക്രവാഹനങ്ങൾ വൈദ്യുതീകരിച്ചാൽ ലാഭിക്കാം 1.2 ലക്ഷം കോടി രൂപ: നീതി ആയോഗ് 

MediaOne Logo

Web Desk

  • Published:

    7 Sept 2018 10:06 PM IST

ഇരുചക്രവാഹനങ്ങൾ വൈദ്യുതീകരിച്ചാൽ ലാഭിക്കാം 1.2  ലക്ഷം കോടി രൂപ: നീതി ആയോഗ് 
X

ഇരുചക്രവാഹനങ്ങളിൽ പെട്രോൾ എഞ്ചിന് പകരം വൈദ്യുതി കൊണ്ട് പ്രവർത്തിക്കുന്ന എഞ്ചിനുകൾ ഉപയോഗിച്ചാൽ എണ്ണ ഇറക്കുമതിയിനത്തിൽ ഇന്ത്യക്ക് ഒരു വര്ഷം 1 .2 ലക്ഷം കോടി രൂപ വെട്ടിക്കുറക്കാമെന്ന് നീതി ആയോഗ് റിപ്പോർട്ട്.

"ഇന്ത്യയിൽ 170 ദശലക്ഷത്തിലധികം ഇരുചക്രവാഹനങ്ങളുണ്ട്. ഓരോ ഇരുചക്രവാഹനവും ഒരു ദിവസം അര ലിറ്ററിലധികം പെട്രോൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ മൊത്തം ഇരുചക്രവാഹനങ്ങളിൽ ഉപയോഗിക്കുന്ന പെട്രോളിന്റെ അളവ് 34 ബില്യൺ ലിറ്ററോളം വരും. ലിറ്ററിന് 70 രൂപ നിരക്കിൽ ഇത്രയും പെട്രോളിന് 2 . 4 ലക്ഷം കോടി രൂപ വരും. അതിൽ അമ്പത് ശതമാനത്തോളം ഇറക്കുമതി ചെയ്ത ഇന്ധനത്തിന്റെ വിലയാണെന്ന് കൂട്ടിയാൽ തന്നെ, 1 . 2 ലക്ഷം കോടി രൂപയുടെ പെട്രോൾ ഇറക്കുമതി ചെയ്യേണ്ടി വരില്ല,"നീതി ആയോഗ് പുറത്തുവിട്ട സീറോ എമിഷൻ വെഹിക്കിൾസ്: റ്റുവാർഡ്‌സ് എ പോളിസി ഫ്രെയിംവർക് എന്ന റിപ്പോർട്ടിൽ പറയുന്നു.

അടുത്ത അഞ്ചോ ഏഴോ വർഷങ്ങൾക്കുള്ളിൽ ഈ ലക്‌ഷ്യം കൈവരിക്കാമെന്നും എന്നാൽ പുതിയ സാങ്കേതിക വിദ്യകൾ ലഭ്യമാക്കാനും വൈദ്യുത വാഹനങ്ങളുടെ കാര്യത്തിൽ ഇന്ത്യ മറ്റു രാജ്യങ്ങളുമായി കിടപിടിക്കുന്ന എന്ന് ഉറപ്പുവരുത്താനും കഴിയുന്ന നയങ്ങൾ രൂപീകരിക്കേണ്ടതുണ്ട്.

അതെ സമയം, കാലാവസ്ഥ വ്യതിയാനം നേരിടാൻ രാജ്യത്ത് വൈദ്യുതി വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാനുള്ള നയങ്ങൾ കൈക്കൊള്ളുമെന്ന് റിപ്പോർട്ട് പുറത്തു വിടുന്നതിന് നിമിഷങ്ങൾക്ക് മുമ്പാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്.

വാഹനങ്ങൾ പെട്രോളിൽ നിന്ന് വൈദ്യുതിയിലേക്ക് മാറുന്നത് മൂലം മലിനീകരണം ഇല്ലാതാവുമെന്നും ഇന്ധനം ഇറക്കുമതി ചെയ്യാനുള്ള ചിലവ് ഗണ്യമായി വെട്ടിക്കുറക്കാൻ സാധിക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

TAGS :

Next Story