Quantcast

‘അവർ നമ്മെ പേടിപ്പിക്കുകയാണ്, നമ്മൾ ഭയപ്പെടുകയില്ല’ ഫാത്തിമ നഫീസ്  

‘നജീബിന്റെ ഇളയവനായി ഒരു മകനുണ്ടായിരുന്നെങ്കിൽ അവനെയും ജെ.എൻ.യുവിലേക്ക് അയക്കുമായിരുന്നു’ 

MediaOne Logo

Web Desk

  • Published:

    9 Sep 2018 8:14 AM GMT

‘അവർ നമ്മെ പേടിപ്പിക്കുകയാണ്, നമ്മൾ ഭയപ്പെടുകയില്ല’ ഫാത്തിമ നഫീസ്  
X

നജീബിന്റെ ഇളയവനായി ഒരു മകൻ കൂടി എനിക്കുണ്ടായിരുന്നെങ്കിൽ അവനെയും ഞാൻ പഠനത്തിനായി ജെ.എൻ.യുവിലേക്ക് അയക്കുമായിരുന്നു എന്ന് നജീബിന്റെ ഉമ്മ ഫാത്തിമ നഫീസ്. എസ്. ഐ.ഒ ഹൈദരാബാദ് സംസ്ഥാന സമ്മേളനത്തിലാണ് ഫാത്തിമ നഫീസ് സംസാരിച്ചത്. അവർ നമ്മെ പേടിപ്പിക്കുകയാണ് പക്ഷെ നമ്മൾ ഭയപ്പെടുകയില്ല എന്നും ഫാത്തിമ നഫീസ് പറയുന്നു. തെലങ്കാന യൂത്ത് ക്വയ്ക്ക് എന്ന സമ്മേളന സെഷനിൽ രോഹിത്ത് വെമുലയുടെ അമ്മ രാധിക വെമുല, മുൻ മദ്രാസ് ഹൈകോടതി ചീഫ് ജസ്റ്റിസ്, ബി ജി കോൽസെ പട്ടിൽ, ജെ.എൻ. യു വിദ്യാർത്ഥി ഉമർ ഖാലിദ്, ഗുജറാത്ത് എം.എൽ.എ ജിഗ്നേഷ് മേവാനി എന്നിവരും പങ്കെടുക്കുന്നു.

2016 ഒക്ടോബർ പതിനഞ്ചിനാണ് നജീബ് അഹമ്മദ് എന്ന ജെ.എൻ. യു വിദ്യാർത്ഥിയെ സർവകലാശാലക്കകത്ത് വെച്ച് എ.ബി.വി.പിയുമായിട്ടുള്ള തർക്കത്തിന് ശേഷം കാണാതാവുന്നത്. ഡൽഹി പോലീസ് കേസന്വേഷണം ശരിയായ രീതിയിൽ അന്വേഷിക്കുന്നില്ലെന്ന ഡൽഹി കോടതി കണ്ടെത്തലിന് ശേഷം പിന്നീട് സി.ബി.ഐയെ കേസ് ഏൽപ്പിച്ചിരുന്നു. തുടർന്നും നജീബിനെ കണ്ടെത്തുന്നതിൽ സി.ബി.ഐ പരാജയപ്പെട്ട സാഹചര്യത്തിൽ ഈ കഴിഞ്ഞ സെപ്റ്റംബർ നാലിന് സി.ബി.ഐ കേസ് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് ഡൽഹി കോടതിയെ സമീപിച്ചിരുന്നു.

TAGS :

Next Story