Quantcast

സ്ഥാനാര്‍ഥിയാകണോ, സോഷ്യല്‍ മീഡിയയില്‍ സജീവമാകണം; വിവാദ നിബന്ധന മധ്യപ്രദേശ് കോണ്‍ഗ്രസ് നേതൃത്വം പിന്‍വലിച്ചു

നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിത്വത്തിനായുളള വിവാദ നിബന്ധനകള്‍ മധ്യപ്രദേശ് കോണ്‍ഗ്രസ് നേതൃത്വം പിന്‍വലിച്ചു.

MediaOne Logo

Web Desk

  • Published:

    9 Sep 2018 2:40 AM GMT

സ്ഥാനാര്‍ഥിയാകണോ, സോഷ്യല്‍ മീഡിയയില്‍ സജീവമാകണം; വിവാദ നിബന്ധന മധ്യപ്രദേശ് കോണ്‍ഗ്രസ് നേതൃത്വം പിന്‍വലിച്ചു
X

നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിത്വത്തിനായുളള വിവാദ നിബന്ധനകള്‍ മധ്യപ്രദേശ് കോണ്‍ഗ്രസ് നേതൃത്വം പിന്‍വലിച്ചു. സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായിരിക്കണമെന്ന പുതിയ നിബന്ധന വിവാദമായതോടെയാണ് പിന്‍വലിച്ചത്. സെപ്തംബര്‍ 15ന് സാമൂഹ്യമാധ്യമങ്ങളിലെ സ്വാധീനം തെളിയിക്കണമെന്നും പി.സി.സി നിര്‍ദേശമുണ്ടായിരുന്നു.

സെപ്തംബര്‍ മൂന്നിനാണ് സ്ഥാനാര്‍ഥിത്വം കാത്തിരിക്കുന്നവര്‍ക്കിടയിലേക്ക് മധ്യപ്രദേശ് പി.സി.സിയുടെ വിചിത്രമായ നിബന്ധന എത്തിയത്. ചുരുങ്ങിയത് 5000 ട്വിറ്റര്‍ ഫോളോവേഴ്സ്, ഫേസ് ബുക്ക് പേജിന് 15,000 ലൈക്ക്, ബൂത്ത് തല പ്രവര്‍ത്തകരുടെ വാട്സാപ്പ് ഗ്രൂപ്പുകളിലൊന്നിലെങ്കിലും അഡ്മിന്‍ എന്നിങ്ങനെയായിരുന്നു പുതിയ നിബന്ധനകള്‍. ഒപ്പം മധ്യപ്രദേശ് പിസിസിയുടെ ട്വിറ്റര്‍ ഹാന്‍ഡിലിലെ എല്ലാ ട്വീറ്റും ലൈക്കും റീട്വീറ്റും ചെയ്യണമെന്നും സെപ്തംബര്‍ 15ന് സാമൂഹ്യമാധ്യമങ്ങളിലെ സ്വാധീനം തെളിയിക്കണമെന്നും നിബന്ധനകളിലുണ്ടായിരുന്നു.

സാമൂഹ്യമാധ്യമങ്ങളിലെ പ്രചാരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നീക്കമെന്നായിരുന്നു വിശദീകരണം. ഒപ്പം 65,000 സൈബര്‍ പോരാളികളെ ഇറക്കി പ്രചാരണം കടുപ്പിക്കുന്ന ബി.ജെ.പിയെ തളര്‍ത്താനാകുമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടിയിരുന്നു. എന്നാല്‍ പുതിയ നിബന്ധനകള്‍ വിവാദമാകുകയും ആക്ഷേപങ്ങള്‍ക്കിടയാക്കുകയും ചെയ്തതോടെയാണ് നിബന്ധകള്‍ പിന്‍വലിക്കുന്നതായി മധ്യപ്രദേശ് പി.സി.സി അറിയിച്ചത്.

TAGS :

Next Story