Quantcast

മദ്യലഹരിയില്‍ കാറോടിച്ചു, നിയന്ത്രണം വിട്ട കാര്‍ ഫുട്പാത്തില്‍ കിടന്നുറങ്ങുന്നവരെ ഇടിച്ചുതെറിപ്പിച്ചു, 2 മരണം

വടക്കന്‍ ഡല്‍ഹിയിലെ രാജൌരി ഗാര്‍ഡനില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്. 

MediaOne Logo

Web Desk

  • Published:

    10 Sept 2018 11:58 AM IST

മദ്യലഹരിയില്‍ കാറോടിച്ചു, നിയന്ത്രണം വിട്ട കാര്‍ ഫുട്പാത്തില്‍ കിടന്നുറങ്ങുന്നവരെ ഇടിച്ചുതെറിപ്പിച്ചു, 2 മരണം
X

മദ്യലഹരിയില്‍ വണ്ടിയോടിച്ച യുവാവ് നടപ്പാതയിലേക്ക് ഇടിച്ചുകയറ്റി രണ്ട് പേര്‍ മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വടക്കന്‍ ഡല്‍ഹിയിലെ രാജൌരി ഗാര്‍ഡനില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്.

ഒരു സോഫ്റ്റ്‍വെയര്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന ദേവേഷ് എന്നയാളാണ് മദ്യലഹരിയില്‍ കാറോടിച്ചത്. കൂടാതെ ഇയാള്‍ക്ക് ലൈസന്‍സുമില്ലായിരുന്നു. പുലര്‍ച്ചെ 4.30ഓടെയാണ് സംഭവം നടന്നത്. പശ്ചിമവിഹാറില്‍ നിന്നും എയര്‍പോട്ടില്‍ ഒരു സുഹൃത്തിനെ കാണാന്‍ പോവുകയായിരുന്നു ദേവേഷ്. അമിതവേഗതയില്‍ വണ്ടിയോടിച്ച ഇയാള്‍ക്ക് കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും നടപ്പാതയിലേക്ക് ഇടിച്ചുകയറ്റുകയുമായിരുന്നു. ഈ സമയം ഫുട്പാത്തില്‍ 4 പേര്‍ കിടന്നുറങ്ങുന്നുണ്ടായിരുന്നു. സംഭവത്തില്‍ ദേവേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. നൂറ(50), ഷൈല(40) എന്നിവരാണ് മരിച്ചത്. മനോജ്(35) എന്നയാളുടെ നില ഗുരുതരമാണ്.

TAGS :

Next Story