Quantcast

ഇന്ധന വില വർധനവിനൊരു കിടിലൻ ന്യായീകരണം, ബി.ജെ.പി വക

‘പെട്രോൾ-ഡീസൽ വില വർധനയ്ക്കു പിന്നിലെ യാഥാർത്ഥ്യം’ എന്ന തലക്കെട്ടോടെ പ്രത്യക്ഷപ്പെട്ട ​ഗ്രാഫ് ചിത്രങ്ങളിലാണ് വെെരുദ്ധ്യങ്ങളും തെറ്റായ ചിത്രീകരണവും കടന്നു കൂടിയിട്ടുള്ളത്

MediaOne Logo

Web Desk

  • Published:

    10 Sep 2018 5:05 PM GMT

ഇന്ധന വില വർധനവിനൊരു കിടിലൻ ന്യായീകരണം, ബി.ജെ.പി വക
X

ഇന്ധന വില വർധനയുമായി ബന്ധപ്പെട്ട് വിചിത്ര ന്യായീകരണവുമായി ബി.ജെ.പി. ഇന്ധന വില വർധനവില്‍ മോദി സര്‍ക്കാറിനെ ന്യായീകരിച്ചുകൊണ്ട് ബി.ജെ.പി ട്വീറ്ററില്‍ പോസ്റ്റ് ചെയ്ത രണ്ടു ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സജീവ ചർച്ചാ വിഷയം.

‘പെട്രോൾ-ഡീസൽ വില വർധനയ്ക്കു പിന്നിലെ യാഥാർത്ഥ്യം’ എന്ന തലക്കെട്ടോടെ പ്രത്യക്ഷപ്പെട്ട ഗ്രാഫ് ചിത്രങ്ങളിലാണ് വെെരുദ്ധ്യങ്ങളും തെറ്റായ ചിത്രീകരണവും കടന്നു കൂടിയിട്ടുള്ളത്. 2009 മുതൽ 2014 വരെയുള്ള കാലയളവിൽ പെട്രോൾ വിലയിൽ 75.8 ശതമാനം വർധനയുള്ളത്, 2014-2018 കാലയളവായപ്പോൾ 13 ശതമാനമായി കുറഞ്ഞു എന്ന് സ്ഥാപിക്കുന്ന ഗ്രാഫ് പക്ഷെ, പെട്രോൾ വില ഇടി‍ഞ്ഞതായാണ് ചിത്രീകരിച്ചിട്ടുള്ളത്. ഇതേ രീതിയിൽ ‍ഡീസൽ വില വർധനവിനെ കുറിച്ചുള്ള ഗ്രാഫിലും സമാന പിഴവാണ് സംഭവിച്ചിരിക്കുന്നത്.

ബി.ജെ.പി ഔദ്യോഗിക ട്വിറ്ററില്‍ വന്ന ചിത്രങ്ങള്‍:

എന്നാൽ അൽപ്പ സമയത്തിനകം തന്നെ, ബി.ജെ.പിയടെ ഗ്രാഫുകൾക്ക് കൂടുതൽ വ്യക്തതയുള്ള മറുപടിയുമായി കോൺഗ്രസ് രംഗത്തെത്തി. യു.പി.എ കാലത്തെ ആന്താരാഷ്ട്ര ക്രൂഡ് ഓയിൽ വിലയും അന്നുണ്ടായ പെട്രോൾ-ഡീസൽ വിലയിലെ വര്‍ധനവും ചിത്രീകരിക്കുന്ന ഗ്രാഫ്, മോദി അധികാരത്തിലേറിയ 2014 മുതൽ 2018 കാലയളവിൽ ആന്താര‌ാഷ്ട്ര വിപണിയിൽ 34 ശതമാനം വിലയിടിവുണ്ടായപ്പോൾ ഇന്ത്യൻ വിപണിയിൽ പക്ഷെ 13 ശതമാനം വർധനവാണ് പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് ഉണ്ടായതെന്ന് കാണിക്കുന്നു.

ബി.ജെ.പിയടെ ‘സവിശേഷ’ സാമ്പത്തിക നിരൂപണത്തെ ട്രോളുകളോടെയാണ് സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.

Posted by Vr Ragesh on Monday, September 10, 2018
TAGS :

Next Story