Quantcast

200 രൂപ മോഷ്ടിച്ചുവെന്ന് ആരോപണം; പത്തുവയസുകാരനെ തലകീഴായി കെട്ടിത്തൂക്കി മർദ്ദിച്ചു

കുട്ടിയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ ഫോണിൽ പകർത്തി ഫേസ്ബുക്കിൽ അപ്‍ലോഡ് ചെയ്യുകയും ചെയ്തു. ഇതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. 

MediaOne Logo

Web Desk

  • Published:

    14 Sept 2018 12:50 PM IST

200 രൂപ മോഷ്ടിച്ചുവെന്ന് ആരോപണം; പത്തുവയസുകാരനെ തലകീഴായി കെട്ടിത്തൂക്കി മർദ്ദിച്ചു
X

200 രൂപ മോഷ്ടിച്ചുവെന്നാരോപിച്ച് പത്തു വയസുകാരനെ തലകീഴായി കെട്ടിത്തൂക്കി മർദ്ദിച്ചു. ബംഗാളിലെ മുർഷിദാബാദ് ജില്ലയിലാണ് സംഭവം. കുട്ടിയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ ഫോണിൽ പകർത്തി ഫേസ്ബുക്കിൽ അപ്‍ലോഡ് ചെയ്യുകയും ചെയ്തു. ഇതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. അന്ത്വാര്‍ദിപ് ഗ്രാമത്തില്‍ പലചരക്ക് കട നടത്തുന്ന സോഫികുല്‍ ഇസ്ലാമും രണ്ട് സുഹൃത്തുക്കളും ചേര്‍ന്നാണ് കുട്ടിയെ മര്‍ദ്ദിച്ചത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം നടന്നത്. തന്റെ കടയില്‍ നിന്നും 200 രൂപ മോഷ്ടിച്ചുവെന്ന് പറഞ്ഞാണ് കുട്ടിയെ തല്ലിയത്. കുട്ടി വേറൊരു കടയിലാണ് ജോലി ചെയ്യുന്നത്.

കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കടയുടമയെയും സുഹൃത്തുക്കളായ നൂഹു ഷെയ്ക്ക്, നജീമുല്‍ ഷെയ്ക്ക് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.തന്റെ മകന്‍ മോഷ്ടിക്കില്ലെന്ന് പിതാവ് സന്‍വാര്‍ ഷെയ്ക്ക് പറഞ്ഞു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ ചികിത്സക്ക് ശേഷം വിട്ടയച്ചു.

TAGS :

Next Story