Quantcast

ആരും പേടിക്കേണ്ട... പെട്രോള്‍ വില 100 രൂപ കടക്കില്ല !... കാരണമിതാണ്...

രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലാണ് ഏറ്റവും കൂടുതല്‍ വില. പെട്രോള്‍ ലിറ്ററിന് 89.10 രൂപയും ഡീസലിന് 78.16 രൂപയും. 

MediaOne Logo

Web Desk

  • Published:

    15 Sep 2018 2:24 PM GMT

ആരും പേടിക്കേണ്ട... പെട്രോള്‍ വില 100 രൂപ കടക്കില്ല !... കാരണമിതാണ്...
X

ഇന്ധനവിലയുടെ കുതിപ്പ് കണ്ടാല്‍ ആരുമൊന്ന് ചോദിച്ചുപോകും, നീ പക പോക്കുകയാണല്ലേടാ... എന്ന്. കാരണം ജനങ്ങളുടെ നടുവൊടിച്ച് റോക്കറ്റ് വേഗത്തിലാണ് ഇന്ധനവില കൂടുന്നത്. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലാണ് ഏറ്റവും കൂടുതല്‍ വില. പെട്രോള്‍ ലിറ്ററിന് 89.10 രൂപയും ഡീസലിന് 78.16 രൂപയും. കേരളത്തിലാണെങ്കില്‍ തലസ്ഥാനമായ തിരുവനന്തപുരത്താണ് ഏറ്റവും ഉയര്‍ന്ന വില. പെട്രോളിന് 85.08 രൂപയും ഡീസലിന് 78.82 രൂപയും.

ഏതായാലും പെട്രോള്‍ വില സെഞ്ച്വറി തികയ്ക്കാന്‍ അധികം വൈകില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ രസകരമായ ഒരു കാര്യം, പ്രീമിയം വിഭാഗത്തില്‍പെടുന്ന പെട്രോളിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ 100 രൂപ പിന്നിട്ടു എന്നതാണ്. പക്ഷേ പമ്പുകളിലെ മെഷീനുകളില്‍ ഇത് പ്രതിഫലിച്ചിട്ടില്ല. കാരണം നിലവിലെ പെട്രോള്‍ പമ്പ് മെഷീനുകളില്‍ 99.99 എന്ന അക്കത്തിന് അപ്പുറം പ്രദര്‍ശിപ്പിക്കാന്‍ കഴിയില്ല എന്നതു തന്നെ. ഹിന്ദുസ്ഥാൻ പെട്രോളിയം വിതരണം ചെയ്യുന്ന 99 ഒക്‌ടെയിൻ വിഭാഗത്തിൽ പെടുന്ന പെട്രോളാണ് സെഞ്ച്വറി പിന്നിട്ടിരിക്കുന്നത്. സാധാരണ പെട്രോളിനേക്കാള്‍ 20 രൂപ അധികമാണ് ഈ പ്രീമിയം പെട്രോളിന്.

നിലവില്‍ ഈ ഇനത്തിലെ പെട്രോള്‍ അടിക്കുമ്പോള്‍ മെഷീനില്‍ പൈസ മാത്രമാണ് കാണിക്കുക. ഓരോ ദിവസവും ജീവനക്കാര്‍ നേരിട്ടാണ് ഈ വില മെഷീനില്‍ സെറ്റ് ചെയ്യുന്നത്. ഇതേത്തുടര്‍ന്ന് ചില പമ്പുകള്‍ അടച്ചിട്ടിരുന്നു. മെഷീനില്‍ അഴിച്ചുപണി നടത്തിയ ശേഷമേ ഈ പമ്പുകള്‍ പ്രവര്‍ത്തനം പുനരാരംഭിക്കുകയുള്ളു. അതേസമയം, ഇന്ധന വില വര്‍ധനവില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു. എന്നാല്‍ നിസഹായാവസ്ഥയിലാണ് സാധാരണ ജനങ്ങള്‍.

TAGS :

Next Story