Quantcast

ഗോവയില്‍ സര്‍ക്കാറുണ്ടാക്കാന്‍ അവകാശവാദവുമായി കോണ്‍ഗ്രസ്

മുഖ്യമന്ത്രി മനോഹർ പരീക്കർ അസുഖബാധിതനായി പൊതുരംഗത്ത് നിന്ന് വിട്ടു നിന്ന സാഹചര്യത്തിൽ കടുത്ത ഭരണ പ്രതിസന്ധിയാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്. നാൽപ്പതം​ഗ നിയമസഭയിൽ 16 സീറ്റുകളാണ് കോണ്‍​ഗ്രസിനുള്ളത്.

MediaOne Logo

Web Desk

  • Published:

    17 Sep 2018 1:55 PM GMT

ഗോവയില്‍ സര്‍ക്കാറുണ്ടാക്കാന്‍ അവകാശവാദവുമായി കോണ്‍ഗ്രസ്
X

ഗോവയില്‍ സര്‍ക്കാറുണ്ടാക്കാന്‍ അവകാശവാദവുമായി കോണ്‍ഗ്രസ്. ഇക്കാര്യം ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കോണ്‍ഗ്രസ് കത്ത് നല്‍കി. മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ചികിത്സക്കായി അവധിയില്‍ പ്രവേശിച്ചതോടെ ബിജെപിയും ഘടകകക്ഷികളും തമ്മിലുള്ള ഭിന്നത രൂക്ഷമായിരുന്നു.

മുഖ്യമന്ത്രി മനോഹർ പരീക്കർ അസുഖബാധിതനായി പൊതുരംഗത്ത് നിന്ന് വിട്ടു നിന്ന സാഹചര്യത്തിൽ കടുത്ത ഭരണ പ്രതിസന്ധിയാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്.

വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിനെ തള്ളി 40 അംഗ സഭയില്‍ 14 അംഗങ്ങള്‍ മാത്രമുള്ള ബി.ജെ.പി ഭരണം നേടിയത് മറ്റു കക്ഷികളുടെയും മൂന്നു സ്വതന്ത്രരുടെയും പിന്തുണയിലാണ്. ബി.ജെ.പിക്കല്ല മറിച്ച് മനോഹര്‍ പരീകര്‍ എന്ന വ്യക്തിക്കാണ് പിന്തുണ എന്ന നിലപാടാണ്, മൂന്ന് അംഗങ്ങളുള്ള വിജയ് സര്‍ദേഹശായിയുടെ ഗോവ ഫോര്‍വേഡ് പാര്‍ട്ടിയും (ജി.എഫ്.പി), കോണ്‍ഗ്രസ് പിന്തുണയില്‍ ജയിച്ചിട്ടും പരീകര്‍ക്ക് പിന്തുണ നല്‍കിയ സ്വതന്ത്രന്‍ രോഹന്‍ ഖൗന്തെയും കൈക്കൊണ്ടത്. എന്‍.സി.പിയുടെ ഏക എം.എല്‍.എ ചര്‍ച്ചില്‍ അെലമാവോയും ഇതേ നിലപാടുകാരനാണ്.

2017ലെ തെരഞ്ഞെടുപ്പിനുമുമ്പ് ബി.ജെ.പിയുമായി സഖ്യം അവസാനിപ്പിച്ച് ഒറ്റക്കു മത്സരിച്ച മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയും (എം.ജി.പി) പരീകറുടെ പേരിലാണ് വീണ്ടും പിന്തുണ നല്‍കിയത്. ഇവരുടെ പിന്തുണ ഉറപ്പിക്കാനാണ് കേന്ദ്ര പ്രതിരോധമന്ത്രിപദം രാജിവെച്ച് 2017 മാര്‍ച്ചില്‍ പരീകര്‍ തിരിച്ചെത്തിയത്. പരീകര്‍ എന്ന ഒറ്റക്കണ്ണിയിലാണ് ഗോവയിലെ ബി.ജെ.പി സര്‍ക്കാര്‍ മുന്നോട്ടുപോയത്. പരീകറോളം മറ്റുള്ളവര്‍ക്ക് സ്വീകാര്യനായ ഒരു നേതാവില്ലാത്തതാണ് ബി.ജെ.പിയെ കുഴക്കുന്നത്.

അതിനിടെ, അതൃപ്തരായ ചില ബി.ജെ.പി എം.എല്‍.എമാര്‍ തങ്ങളുമായി ബന്ധപ്പെട്ടതായി എ.ഐ.സി.സി സെക്രട്ടറി എ. ചെല്ലകുമാര്‍ അവകാശപ്പെട്ടു. നിലവില്‍ ബി.ജെ.പി മന്ത്രിമാരില്‍ വിശ്വജിത് റാണ, പാണ്ഡുരംഗ് മദകൈകര്‍ എന്നിവര്‍ മുന്‍ കോണ്‍ഗ്രസുകാരാണ്. ജി.എഫ്.പി അധ്യക്ഷന്‍ വിജയ് സര്‍ദേശായി കോണ്‍ഗ്രസ് നേതാക്കളുമായി രഹസ്യ ചര്‍ച്ച നടത്തിയതായി സൂചനയുണ്ട്. ഇത്തരം രാഷ്ട്രീയ കരുനീക്കങ്ങളും ബി.ജെ.പിയെ സമ്മര്‍ദത്തിലാക്കുന്നുണ്ട്.

TAGS :

Next Story